പന്തളം ∙ 5 കോടിയോളം രൂപ മുടക്കി വലിയകോയിക്കൽ ക്ഷേത്ര പരിസരത്ത് ദേവസ്വം ബോർഡ് നിർമിച്ച അന്നദാനമണ്ഡപം വാടകയ്ക്ക് നൽകാൻ തീരുമാനമായെങ്കിലും കൂടുതൽ സൗകര്യങ്ങളൊരുക്കണമെന്നാവശ്യം. കെട്ടിടത്തിനു 22,500 രൂപയാണ് വാടക നിശ്ചയിട്ടുള്ളത്.
എന്നാൽ, ഡെസ്ക്, കസേര അടക്കം ഫർണിച്ചർ കെട്ടിടത്തിലില്ല. പാർക്കിങ് ഏരിയയിലെ വെള്ളക്കെട്ട് ഒഴിവാക്കി ടൈൽ പാകുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു.
ഇതും പൂർത്തിയാക്കേണ്ടതുണ്ട്. അടുക്കളയിൽ സ്റ്റീമർ സംവിധാനം, ജനറേറ്റർ, മാലിന്യ സംസ്കരണ യൂണിറ്റ് എന്നിവ കൂടി സജ്ജമാക്കണമെന്നാണ് ആവശ്യം.2021 നവംബറിൽ ഉദ്ഘാടനം ചെയ്തതു മുതൽ തീർഥാടനകാലത്തൊഴികെ വർഷത്തിൽ 9 മാസത്തോളം കെട്ടിടം അടച്ചിട്ടിരിക്കുകയാണ്.
വാടകയ്ക്ക് നൽകണമെന്നാവശ്യപ്പെട്ട് കെഎസ്കെടിയു ഏരിയ സെക്രട്ടറി വി.കെ.മുരളി ദേവസ്വം മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.ആധുനിക രീതിയിൽ മേൽക്കൂരയും സോളർ പാനലുകളും സ്ഥാപിച്ചാൽ വൈദ്യുതി ക്ഷാമത്തിനു പരിഹാരമാകുമെന്ന് ചൂണ്ടിക്കാട്ടി മുൻ ഉപദേശകസമിതി അധികൃതരെ സമീപിച്ചിരുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 99.73 ലക്ഷം രൂപ ചെലവഴിച്ചു മുളമ്പുഴയിലെ ജലഅതോറിറ്റി ശുദ്ധീകരണ പ്ലാന്റിൽ നിന്നു ക്ഷേത്രത്തിലേക്ക് പൈപ്ലൈൻ സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്.അച്ചൻകോവിലാറിന്റെ തീരത്താണ് കെട്ടിടം.
എംസി റോഡിൽ നിന്നു വേഗത്തിൽ ഇവിടെയെത്താം. 13,000 ചതുരശ്രയടി വിസ്തൃതിയിലുള്ള 2 നിലകളാണുള്ളത്.
1,500 പേർക്ക് വീതം ഓരോ നിലയിലും ഒരേ സമയം ഭക്ഷണം കഴിക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]