
മുംബൈ∙ ഡൽഹിയിൽനിന്ന് ഗോവയിലേക്കുള്ള
എൻജിൻ പ്രശ്നത്തെതുടർന്ന് മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഒരു എൻജിൻ തകരാറിലായതിനാലാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഇൻഡിഗോ എയർലൈൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ സാങ്കേതിക തകരാർ മാത്രമാണ് പറയുന്നത്.
ജൂലൈ 16ന് ഡൽഹിയിൽ നിന്ന് ഗോവയിലെ മനോഹർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ 6ഇ 6271 വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തി. നടപടിക്രമങ്ങൾ പാലിച്ച്, വിമാനം വഴിതിരിച്ചുവിട്ട് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കി എന്നാണ് ഇൻഡിഗോയുടെ ഔദ്യോഗിക കുറിപ്പിൽ പറയുന്നത്.
സർവീസ് പുനരാരംഭിക്കുന്നതിന് മുൻപ് വിമാനം ആവശ്യമായ പരിശോധനകൾക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കുമെന്നും യാത്രക്കാരെ എത്തിക്കാൻ ബദൽ വിമാനം ക്രമീകരിച്ചിട്ടുണ്ടെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]