
തിരുവനന്തപുരം∙
യില്‍ അവസാനിക്കാതെ അധികാരത്തര്‍ക്കം. റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിനെ വിസി ഡോ.
മോഹനന് കുന്നുമ്മല്‍ ഓണ്‍ലൈന്‍ യോഗത്തില്‍നിന്ന് ഒഴിവാക്കി. സസ്പെന്‍ഷനിലുള്ള റജിസ്ട്രാറെ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് വിസി സ്വീകരിച്ചത്.
വിദേശ വിദ്യാര്‍ഥികള്‍ക്കു കേരള സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കോളജുകളില്‍ പ്രവേശനം നല്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനായി ചേര്‍ന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാദമിയുടെ യോഗത്തില്‍നിന്നാണ് വിസി റജിസ്ട്രാറെ ഒഴിവാക്കിയത്.
സസ്പെന്‍ഡ് ചെയ്യപ്പെട്ട റജിസ്ട്രാര്‍ ഡോ.അനില്‍കുമാര്‍ ഉപയോഗിക്കുന്ന ഔദ്യോഗിക കാറിന്റെ താക്കോല്‍ ഡോ.മിനിക്ക് കൈമാറണമെന്ന വിസിയുടെ നിര്‍ദേശം നടപ്പായിരുന്നില്ല.
കാറിന്റെ താക്കോല്‍ ഡ്രൈവറില്‍ നിന്നും വാങ്ങി ഗ്യാരേജില്‍ സൂക്ഷിക്കാന്‍ മിനി കാപ്പന് സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. താന്‍ യൂണിവേഴ്സിറ്റി നിയമ പ്രകാരം റജിസ്ട്രാര്‍ ആയി തുടരുകയാണെന്നും, തന്റെ സസ്പെന്ഷന് നിയമന അധികാരിയായ സിന്‍ഡിക്കറ്റ് പിന്‍വലിച്ചത് കൊണ്ട് കാര്‍ ഉപയോഗിക്കാന്‍ നിയമ തടസമില്ലെന്നും അനില്‍കുമാര്‍ അറിയിച്ചതായി സെക്യൂരിറ്റി ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ,
അനുമതി നല്കിയ 93 വിദ്യാര്‍ഥികള്‍ക്ക് കേരള സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കോളജുകളില്‍ പ്രവേശനം നല്കാന് വിസി ഡോ.
മോഹനന് കുന്നുമ്മേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്കി. 90 വിദ്യാര്‍ഥികളുടെ യാത്രപ്പടി ഉള്‍പ്പടെയുള്ള പഠനച്ചെലവ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്.
2620 വിദേശ വിദ്യാര്‍ഥികള്‍ കേരള സര്‍വകലാശാലയില്‍ ഓപ്ഷന് നല്‍കിയിരുന്നു. അറബ് രാജ്യങ്ങളില്‍ നിന്നും,ആഫ്രിക്ക, ശ്രീലങ്ക, മാലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള 93 പേരാണ് ബിഎ, ബികോം, എംഎ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയത്.
മൂന്ന് വിദ്യാര്‍ത്ഥികള്‍ സ്വന്തം ചെലവിലാണ് പഠിക്കുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]