
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നിപ കണ്ടൈൻമെന്റ് സോണിൽ പൊലീസും യുവാവും തമ്മിൽ കയ്യാങ്കളി. കണ്ടൈൻമെന്റ് സോണിന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ട് ഇരുചക്രവാഹനവുമായി എത്തിയ യുവാവിനെ തടഞ്ഞതോടെയായിരുന്നു വാക്കു തർക്കം ഉണ്ടായത്.
ഇരുചക്ര വാഹനത്തിൽ എത്തി ബഹളമുണ്ടാക്കിയ യുവാവുമായാണ് തർക്കമുണ്ടായത്. ഉദ്യോഗസ്ഥന് നേരെ യുവാവ് അസഭ്യവർഷം നടത്തി.
പിന്നാലെ ഉദ്യോഗസ്ഥൻ യുവാവിനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് യുവാവിനെതിരെ കേസെടുത്തു.
ചങ്ങലീരി പെരിമ്പടാരി മനച്ചിത്തൊടി വീട്ടിൽ എം ആർ ഫാറൂഖിനെതിരെയാണ് (43) മണ്ണാ൪ക്കാട് പൊലീസ് കേസെടുത്തത്. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് കാണിച്ചാണ് കേസ്.
നിപ കണ്ടെയ്ൻമെന്റ് സോണിൽ യുവാവിനെ പൊലീസ് തടഞ്ഞതോടെയാണ് വാക്കേറ്റമുണ്ടായത് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]