
തക്കാളിയുടെ വില വർധനവിന് പരിഹാരമായി തക്കാളി കഴിക്കുന്നത് നിർത്താൻ ഉപദേശവുമായി ഉത്തർപ്രദേശ് മന്ത്രി. തക്കാളി കഴിക്കുന്നത് നിർത്താനും വീടുകളിൽ തന്നെ കൃഷി ചെയ്യാനുമാണ് മന്ത്രി പ്രതിഭ ശുക്ല നിർദേശിക്കുന്നത്. ഇങ്ങനെ തക്കാളി വില കുറയ്ക്കാം എന്നാണ് ഉപദേശം.
തക്കാളിക്ക് പകരം നാരങ്ങ കഴിക്കാം. ആരും തക്കാളി കഴിക്കാതെ വന്നാൽ വില സ്വാഭാവികമായും കുറയും എന്നും മന്ത്രി പറയുന്നു. ഒരു കിലോ തക്കാളിക്ക് 120 രൂപയ്ക്ക് മുകളിലാണ് രാജ്യത്ത് വില. മന്ത്രിയുടെ പരാമർശത്തിന് എതിരെ കോൺഗ്രസ് രംഗത്തെത്തി. തക്കാളി വില വർധന തടയാൻ സർക്കാരിന്റെ പക്കൽ മാർഗമൊന്നും ഇല്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് തക്കാളി എത്തുന്നതോടെ വിലക്കയറ്റം നിയന്ത്രണവിധേയമാവുമെന്നാണ് രാജ്യസഭയെ കേന്ദ്ര മന്ത്രി അശ്വിനി കുമാർ അറിയിച്ചത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]