കൊച്ചി ∙
വിവാദ ശബരിമല ട്രാക്ടര്‍ യാത്രയിൽ വിമർശനവുമായി
. അജിത് കുമാറിന്റെ നടപടി ദൗർഭാഗ്യകരം എന്ന് വിശേഷിപ്പിച്ച ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച്, ട്രാക്ടർ യാത്ര ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി.
സംഭവത്തിൽ പത്തനംതിട്ട എസ്പിയും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡും റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പൊലീസിന്റെ ട്രാക്ടറിൽ ഈ മാസം 12ന് എഡിജിപി എം.ആർ.അജിത് കുമാർ പമ്പയിൽ നിന്നു സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്തതായി ശബരിമല സ്പെഷല്‍ കമ്മിഷണർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇത് പരിഗണിച്ചാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. സ്വാമി അയ്യപ്പന് റോഡ് വഴി ഭക്തരോ പൊലീസോ മറ്റേതെങ്കിലും വകുപ്പിലെ ഉദ്യോഗസ്ഥരോ യാത്ര ചെയ്യരുതെന്ന് വിലക്കിയിട്ടുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്നിട്ടും അതുവഴി യാത്ര ചെയ്യുകയായിരുന്നു. ഇത് ദൗർഭാഗ്യകരമാണ്.
ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കാമായിരുന്നല്ലോ എന്നും കോടതി പറഞ്ഞു.
സന്നിധാനത്തേക്ക് സാധന സാമഗ്രികൾ കൊണ്ടുപോകാൻ മാത്രമാണ് ഇപ്പോള്‍ ട്രാക്ടറുകൾ ഉപയോഗിക്കുന്നത്. ഇതിൽ യാത്ര ചെയ്യാൻ പാടില്ലെന്ന് 2021 നവംബർ 25ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
12ന് വൈകിട്ട് ആറു മണിയോടെ ചെളിക്കുഴി ഭാഗത്തു നിന്ന് എഡിജിപിയും അദ്ദേഹത്തിന്റെ പിഎസ്ഒയും ട്രാക്ടറിൽ കയറി മുകളിലേക്ക് പോവുകയും സന്നിധാനത്തിനു സമീപം ചെരിപ്പുകട ഭാഗത്ത് ഇറങ്ങുകയുമായിരുന്നു.
ഇത് വിവാദമായതോടെയാണ് സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]