
മഞ്ചേശ്വരം ∙ മാടയിൽ ദേശീയപാതയിൽ ലോറിയിടിച്ച് 2 പേർ മരിച്ചു. ഒരാൾക്കു പരുക്കേറ്റു.
ഇന്നലെ വൈകിട്ട് 4.30ന് ആണ് അപകടം. ദേശീയപാത നിർമാണക്കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ക്യാമറ വിഭാഗത്തിലെ സബ് വിഭാഗം തൊഴിലാളികളായ ബിഹാർ സ്വദേശി രാജ്കുമാർ മാഹ്തോ (25), രാജസ്ഥാൻ സ്വദേശി ദാമൂർ അമിത് ഗണപാൽ ഭായ് (23) എന്നിവരാണു മരിച്ചത്.
യുപി സ്വദേശി മഹാദ്ര പ്രതാപ് സിങ്ങിനു (23) പരുക്കേറ്റു.ദേശീയപാതയിൽ ക്യാമറ സ്ഥാപിച്ച ഭാഗത്തെ ജോലി കഴിഞ്ഞ ഇവർ, വാഹനത്തിന്റെ അടുത്തേക്കു പോകുമ്പോൾ കാസർകോട്ടുനിന്നു മംഗളൂരു ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയിടിക്കുകയായിരുന്നു.
ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]