
പൂച്ചാക്കൽ ∙ തൈക്കാട്ടുശേരി പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പൂച്ചാക്കൽ മത്സ്യമാർക്കറ്റ് ശോച്യാവസ്ഥയിൽ. ഒട്ടേറെ പരാതികൾ നൽകിയിട്ടും ഫലമില്ലെന്നു വ്യാപാരികളും പറയുന്നു.
കച്ചവടം കുറവാണെന്നതാണു പ്രധാന പ്രശ്നം. രാവിലെ 9നു ശേഷം മാർക്കറ്റിൽ മത്സ്യക്കച്ചവടം ഇല്ലാത്ത അവസ്ഥയാണ്.
കുറഞ്ഞത് ഒരു ലക്ഷം രൂപ പകിടിയും ആയിരങ്ങൾ വാടകയും നൽകിയും വിവിധ ലൈസൻസുകൾ എടുത്തും കച്ചവടം നടത്തുന്നവർ നിരാശരാണ്.കടമുറികൾക്കു മുകളിലും പ്രവേശന കവാടത്തിനു മുകളിലും സസ്യങ്ങൾ വളർന്നുള്ള ജീർണാവസ്ഥയും, ഷട്ടറുകൾ ദ്രവിക്കുന്നതും, മിനി മാസ്റ്റ്ലൈറ്റ് തെളിയാത്തതും, തറയിലെ പൂപ്പൽ മൂലമുള്ള തെന്നൽ, ശുചീകരണമില്ലായ്മ, അന്യായമായ പകിടിയും വാടകയും, സമാന്തര മത്സ്യക്കച്ചവടം തുടങ്ങിയ പോരായ്മകൾ കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും ശുചിമുറി പേരിനു മാത്രമാണു പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്.പലരും ഭയം മൂലം പരാതികൾ പുറത്തു പറയുന്നില്ലത്രെ.
10 വർഷം മുൻപ് ലക്ഷങ്ങൾ മുടക്കി നിർമിച്ച മാർക്കറ്റ് കെട്ടിടത്തിന്റെ ഗുണം കച്ചവടക്കാർക്കും ഗുണഭോക്താക്കൾക്കും ലഭിക്കുന്നില്ലെന്നതാണു യാഥാർഥ്യം.ഒട്ടേറെ തവണ കച്ചവടക്കാരുടെ പരാതികൾ പഞ്ചായത്ത് നേതൃത്വത്തെ അറിയിച്ചെങ്കിലും അന്വേഷണമോ, നടപടിയോ ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]