
കോഴിക്കോട് ∙ എൻആർഐ അക്കൗണ്ട് ഉടമകൾക്കുള്ള റിപാട്രിയേഷൻ സൗകര്യം ദുരുപയോഗിച്ചും വിദേശ ടൂർ പാക്കേജുകളെന്ന പേരിലും മറ്റുമായി വിദേശത്തേക്കുള്ള പണമൊഴുക്കിൽ അടുത്തിടെയുണ്ടായത് വൻ വർധന. 2024–25 സാമ്പത്തിക വർഷം മാത്രം ഈ സ്വകാര്യ ബാങ്കിലൂടെ നടന്നത് 914 കോടി രൂപയുടെ ഇടപാടുകളാണ്.
നടപ്പു സാമ്പത്തിക വർഷത്തിൽ 2 മാസത്തിനിടെ മാത്രം നടന്നത് 730 കോടിയുടെ ഇടപാടുകൾ. ഒരു റഫറൽ ഏജന്റ് വഴി 2024–25 സാമ്പത്തിക വർഷത്തിൽ മാത്രം വിദേശത്തേക്കു കടത്തിയത് 553 കോടി രൂപ.
മറ്റു ചില സ്വകാര്യ ബാങ്കുകൾ വഴിയും സമാന രീതിയിൽ കോടിക്കണക്കിനു രൂപ വിദേശത്തേക്കു കടത്തിയിട്ടുണ്ട്.
വിദേശ ടൂർ പാക്കേജുകളുടെ പേരിൽ പണം ട്രാവൽ ഏജൻസിയുടെ വിദേശത്തെ അക്കൗണ്ടിലേക്കു മാറ്റുകയാണു മറ്റൊരു രീതി. ഈ ടൂർ പാക്കേജുകൾ നടന്നിട്ടില്ലെങ്കിലും കോടിക്കണക്കിനു രൂപ ബാങ്ക് വഴി വിദേശത്തേക്കു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
കൊടുവള്ളിയിലെ ഐബിക്സ് ഹോളിഡേയ്സ് എന്ന ഓൺലൈൻ ട്രാവൽ ഏജൻസി റിപാട്രിയേഷൻ സൗകര്യം ദുരുപയോഗിച്ച് 243 കോടി രൂപയുടെ കള്ളപ്പണം വിദേശത്തേക്കു കടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണമാണു സംസ്ഥാനത്ത് 5 വർഷത്തിനിടെ നടന്ന അതീവ ഗുരുതരമായ ഇടപാടുകളെപ്പറ്റിയുള്ള കണ്ടെത്തലുകളിലേക്കു നയിച്ചത്.
ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രിൻസിപ്പൽ ഡയറക്ടർ അമൃത മിശ്രയുടെ മേൽനോട്ടത്തിലാണു കേരളത്തിലെ അന്വേഷണം പുരോഗമിക്കുന്നത്.
സമാന രീതിയിൽ ഗുജറാത്ത്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കള്ളപ്പണം വിദേശത്തേക്കു കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കിൽ എൻആർഐ അക്കൗണ്ടുള്ള പ്രവാസികൾക്ക്, അക്കൗണ്ടിൽ നിന്ന് എത്ര തുകയും തന്റെയോ മറ്റേതെങ്കിലും എൻആർഐ അക്കൗണ്ട് ഉടമയുടെയോ പേരിൽ വിദേശത്തുള്ള ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാം എന്നതാണ് റിപാട്രിയേഷൻ സൗകര്യം.
ദുരുപയോഗം ഇങ്ങനെ
പല സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നു സ്വകാര്യ ബാങ്കിന്റെ ജനറൽ ഫോറെക്സ് പൂൾ അക്കൗണ്ടിലേക്കു പണം മാറ്റുകയാണ് ആദ്യം ചെയ്യുക.
തുടർന്ന്, റഫറൽ ഏജന്റ് സ്വകാര്യ ബാങ്കിലെത്തി രേഖകൾ നൽകും. എസ്ബി അക്കൗണ്ട് എന്നതു തിരുത്തി, എൻആർഐ അക്കൗണ്ട് എന്നാക്കിയ രേഖകൾ സമർപ്പിക്കും.
പണം വന്നത് എൻആർഐ അക്കൗണ്ടിൽ നിന്നാണെന്ന് ഉറപ്പു വരുത്താതെയും അക്കൗണ്ട് ഉടമയുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെയും അക്കൗണ്ട് ഉടമ നേരിട്ടെത്തി ഇടപാടു നടത്തണമെന്ന നിബന്ധന പാലിക്കാതെയുമാണു ബാങ്ക് ഉദ്യോഗസ്ഥർ കള്ളപ്പണ ഇടപാടുകൾക്കു കൂട്ടുനിൽക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]