
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ സംസ്ഥാന കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ച ആദ്യ ചാൻസിൽ എസ്എസ്എൽസി / ടി എച്ച് എൽസി പരീക്ഷയിൽ 75ശതമാനത്തിൽ കുറയാതെ മാർക്കും പ്ലസ് ടു/ വി എച്ച് എസ് സി അവസാന വർഷ പരീക്ഷയിൽ 85ശതമാനത്തിൽ കുറയാതെ മാർക്കും നേടിയവർക്ക് അപേക്ഷിക്കാം.
എസ്സി എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കു മാർക്ക് പരിധി യഥാക്രമം 70% , 80% എന്നിങ്ങനെ ആണ്.
അപേക്ഷ ഫോറം എയുടെ മാതൃക www.agriworkersfund.orgഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 04936 204602.
ജില്ലാ ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ്
കൽപറ്റ ∙ ജില്ലാ ജൂനിയർ ത്രോബോൾ ചാംപ്യൻഷിപ് 27 നു രാവിലെ 9.30 നു പനമരം ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ നടക്കും.പങ്കെടുക്കുന്ന ടീമുകൾ 23 നു മുൻപു പ്ലയർ റജിസ്ട്രേഷനും ടീം റജിസ്ട്രേഷനും www.throwballkeralaഎന്ന വെബ്സൈറ്റിൽ നടത്തണം. 2007 ജനുവരി 1ന് ശേഷം ജനിച്ചവർക്കു മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന തല ജൂനിയർ ചാംപ്യൻഷിപ്പിലേയ്ക്കുള്ളജില്ലാ ടീമിനെ ഈ ചാംപ്യൻഷിപ്പിൽ നിന്നു തിരഞ്ഞെടുക്കും. 7907225849.
ചെസ് ടൂർണമെന്റ് 20ന്
കൽപറ്റ ∙ ഇന്റർനാഷനൽ ചെസ് ഡേ ആഘോഷത്തിന്റെ ഭാഗമായി ചെസ് കേരളയും പ്രീമിയർ ചെസ് അക്കാദമിയും ചേർന്നു സംഘടിപ്പിക്കുന്ന ജില്ലാതല ചെസ് ടൂർണമെന്റ് 20നു മൂന്നാനക്കുഴി ജീനിയസ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.15 വയസ്സിൽ താഴെയുള്ളവർക്കാണു മത്സരം.
അണ്ടർ–9, അണ്ടർ–12, അണ്ടർ–15 (ആൺകുട്ടികളും പെൺകുട്ടികളും) എന്നീ വിഭാഗങ്ങളിലാണു മത്സരം. 18നു മുൻപ് റജിസ്ട്രേഷൻ പൂർത്തിയാക്കണം.
7907570946.
അധ്യാപക നിയമനം
കാട്ടിക്കുളം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി താൽക്കാലിക ഇംഗ്ലിഷ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10.30ന്.
ഇരുളം ∙ ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് 2ന് നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]