
അഞ്ചാലുംമൂട്∙ മതിലിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന രോഗി മരിച്ചു. അഞ്ചാലുംമൂട് സികെപി കോട്ടയ്ക്കകം കൊച്ചുവീട്ടിൽ പണയിൽ ശാരു (64) ആണ് മരിച്ചത്.
കഴിഞ്ഞ 11നാണ് ശാരു ഹെർണിയ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിൽ എത്തിയത്. 14ന് ഉച്ചയ്ക്ക് 3 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി ശാരുവിനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും ബന്ധുക്കളെ കാണാൻ അനുവദിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ 6.30ന് ബന്ധുക്കൾ അടിയന്തരമായി ആശുപത്രിയിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കളെത്തിയപ്പോൾ വായിൽ നിന്ന രക്തം വാർന്ന നിലയിൽ ശാരു ചലനമറ്റ് കിടക്കുന്നതാണ് കണ്ടത്.
നഴ്സുമാർ ശാരുവിനെ താങ്ങി പിടിച്ച് ശുചിമുറിയിൽ നിന്ന് വരുന്ന വഴി കുഴഞ്ഞു വീഴുകയായിരുന്നു എന്ന് ഐസിയുവിലുണ്ടായിരുന്ന മറ്റൊരു രോഗി ബന്ധുക്കളോട് പറഞ്ഞു.
തുടർന്ന് ബന്ധുക്കൾ ആശുപത്രി അധികൃതരുമായി വാക്കുതർക്കമായി. ഭർത്താവ് ശശിയുടെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഹൃദയസ്തംഭനമാണു മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
സംസ്കാരം നടത്തി. മക്കൾ: പരേതനായ സന്തോഷ് കുമാർ, സനൽ കുമാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]