
ആലപ്പുഴ ∙ ആറര കോടി രൂപ അനുവദിച്ചതിൽ 3.45 കോടി ചെലവഴിച്ചിട്ടും പള്ളാത്തുരുത്തി എസ്എൻ കവല– കുറുക്കൻ പറമ്പ് പാലം റോഡിന്റെ 1800 മീറ്റർ സഞ്ചാര യോഗ്യമായില്ല. പള്ളാത്തുരുത്തി ഒന്നാം പാലത്തിന് കിഴക്ക് എസി റോഡിൽ എസ്എൻ കവല മുതൽ കുറുക്കൻ പറമ്പ് പാലം വരെ റോഡ് നിർമിച്ചത് ദേവസ്വംകരി പാടം മണ്ണിട്ട് ഉയർത്തിയായിരുന്നു.
തുടർന്നു കന്നിട്ട എ ബ്ലോക്ക് പാടത്തിലൂടെ കണിയാംകുളം വരെ റോഡ് എത്തിച്ചേർന്നു.
ഇതിൽ എസ്എൻ കവല–കുറുക്കൻ പറമ്പ് പാലം വരെയുള്ള ഭാഗം ആണ് കാൽനടക്കാർക്കു പോലും സഞ്ചരിക്കാൻ പറ്റാത്തവിധം തകർന്നു കിടക്കുന്നത്.റോഡും സംരക്ഷണ ഭിത്തിയും നടപ്പാതയും മറ്റും നിർമിക്കാൻ ബജറ്റ് വിഹിതമായി 6.5 കോടി രൂപ അനുവദിച്ചിരുന്നു. 2023 മാർച്ച് 15ന് കരാർ ഏറ്റെടുത്ത കമ്പനി മാർച്ച് 25ന് നിർമാണം തുടങ്ങി.
നേരത്തെ ഉണ്ടായിരുന്ന റോഡിൽ കുറെ ഗ്രാവൽ ഇറക്കുകയും, രാമപുരം തോട്ടിൽ കലുങ്ക് പണിയുകയും, രണ്ട് വശം 500 മീറ്റർ വീതം സംരക്ഷണ ഭിത്തി കെട്ടുകയും ചെയ്തു. റോഡ് ഉയർത്തി, നടപ്പാത നിർമിച്ച്, മെറ്റലും മറ്റും നിറച്ച ശേഷം ടാർ ചെയ്യേണ്ടിയിരുന്നെങ്കിലും ചെയ്തിട്ടില്ല.
ബാക്കി 1300 മീറ്റർ സംരക്ഷണ ഭിത്തിയും നിർമിച്ചില്ല.ഈ ഭാഗത്തെ ഇരുനൂറോളം വീട്ടുകാർ അനുഭവിക്കുന്ന യാത്രാദുരിതം കാണാനോ, പരിഹരിക്കാനോ ആരും തയാറാകുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.പഠിക്കുന്ന കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ല. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ക്ലേശിക്കുന്നു.
ഓട്ടോറിക്ഷകൾ ഇങ്ങോട്ട് വരുന്നില്ല. റോഡ് ചെളിയായി; സഞ്ചാര ദുരിതം പേടിച്ച് അത്യാവശ്യം ഉണ്ടായാൽ പോലും രാത്രി വീട്ടിൽ നിന്നിറങ്ങാനും നാട്ടുകാർ ഭയപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]