
ജറുസലം ∙ സഖ്യകക്ഷികൾ മുന്നണി വിടുമെന്നു പ്രഖ്യാപിച്ചതോടെ ഇസ്രയേലിലെ
സർക്കാർ പ്രതിസന്ധിയിൽ. മതവിദ്യാർഥികൾക്ക് സൈനിക സേവനം ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുണൈറ്റഡ് തോറ ജുഡെയിസം (യുടിജെ) എന്ന തീവ്ര യാഥാസ്ഥിതിക കക്ഷിയുടെ 6 അംഗങ്ങൾ രാജി നൽകാൻ തീരുമാനിച്ചത്. യുടിജെയെ അനുകൂലിക്കുന്ന മറ്റൊരു തീവ്ര യാഥാസ്ഥിതിക പാർട്ടിയായ ഷാസ് സർക്കാർ വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ നെതന്യാഹുവിന് നേരിയ ഭൂരിപക്ഷം ഉണ്ടെങ്കിലും ഷാസ് കൂടി പന്തുണ പിൻവലിച്ചാൽ ഭൂരിപക്ഷം നഷ്ടമാകും.
നയം തിരുത്താൻ നെതന്യാഹുവിന് 48 മണിക്കൂർ കൂടി സമയം നൽകുമെന്ന് യുടിജെ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ പാർലമെന്റ് സമ്മേളനം സമാപിക്കും.
അതിനാൽ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രിക്ക് 3 മാസം കൂടി ലഭിക്കുമെന്നാണു വിലയിരുത്തൽ. ഖത്തറിൽ നടന്നുവരുന്ന ഗാസ വെടിനിർത്തൽ ചർച്ചകളുടെ പേരിലും നെതന്യാഹുവിനെതിരെ മുന്നണിയിലെ തീവ്രകക്ഷികൾ രംഗത്തുവന്നിട്ടുണ്ട്.
1948ല്‍
രാഷ്ട്രം സ്ഥാപിതമായപ്പോൾ നിർമിച്ച കരാർ പ്രകാരം മതവിദ്യാർഥികൾ മുഴുവൻ സമയവും മതപഠനത്തിനായി സമര്‍പ്പിക്കുന്നതുകൊണ്ട് സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു.
എന്നാൽ 21 മാസമായി തുടരുന്ന ഇസ്രയേൽ–ഗാസ സംഘർഷത്തെത്തുടര്‍ന്ന് ഇളവുകൾ തുടരാൻ സര്‍ക്കാര്‍ പരാജയപ്പെട്ടതൊടെയാണ് മുന്നണി വിടാൻ കക്ഷികൾ തീരുമാനിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]