
ജംഷഡ്പുർ∙ ഭാര്യയെ കഴുത്തറുത്തു
കേസിൽ 20 വയസ്സുകാരനായ യുവാവിനെ ജാർഖണ്ഡ്
ചെയ്തു. ഭാര്യ സോണിയ മറ്റു പുരുഷൻമാരുമായി സംസാരിക്കുന്നതിലെ അനിഷ്ടത്തെ തുടർന്നാണ് ഭർത്താവ് മുർമു കൊലപാതകം നടത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹം ചാക്കിലാക്കി ജംഷഡ്പുരിലെ എംജിഎം പൊലീസ് സ്റ്റേഷന് പരിധിയിലുള്ള അഴുക്കുചാലിൽ ഉപേക്ഷിച്ചു.
കാലുകൾ കൂട്ടിക്കെട്ടിയ നിലയിലാണ് യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
രണ്ടു വർഷം മുൻപാണ് മുർമു സോണിയയെ വിവാഹം കഴിച്ചത്. തന്റെ ഭാര്യ ചില യുവാക്കളുമായി സംസാരിക്കാറുണ്ടായിരുന്നെന്നും അതു തന്നെ അലോസരപ്പെടുത്തിയെന്നും ചോദ്യം ചെയ്യലിനിടെ മുർമു പൊലീസിനോട് പറഞ്ഞു.
ജൂലൈ 13 രാത്രി ഈ വിഷയത്തെചോല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. എന്നാൽ പിന്നീട് നിർമാണത്തിലിരിക്കുന്ന ഒരു വീട്ടിലേക്ക് യുവതിയുടെ സുഹൃത്തുക്കൾക്കൊപ്പം പറഞ്ഞുവിടുകയും അവിടെവച്ച് സുഹൃത്തുകൾ ഉറങ്ങിയതിനു ശേഷം യുവതിയെ മറ്റൊരു മുറിയിലേക്ക് കൂട്ടികൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം SimonSkafar/istockphoto.com എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]