
വാഷിങ്ടൻ∙ മോസ്കോ ആക്രമിക്കാൻ സാധിക്കുമോ എന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയോട് യുഎസ് പ്രസിഡന്റ്
ചോദിച്ചതായി റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ കാര്യത്തിൽ താൻ നിരാശനാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കിടെയാണ് പുതിയ റിപ്പോർട്ട്.
പ്രത്യക്ഷത്തിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ എടുക്കാൻ ശ്രമിക്കുന്ന ട്രംപ്, വെടിനിർത്തലിന് 50 ദിവസത്തെ സമയം നൽകുകയും അല്ലെങ്കിൽ ഉപരോധമേർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ പരോക്ഷമായി റഷ്യയുടെ പ്രധാനകേന്ദ്രങ്ങൾ ആക്രമിക്കാൻ യുക്രെയ്നെ പ്രോത്സാഹിപ്പിക്കുന്നെന്നാണ് റിപ്പോർട്ട്.
മോസ്കോയോ സെന്റ് പീറ്റേഴ്സ് ബർഗോ യുക്രെയ്ൻ ആക്രമിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്. ജൂലൈ 4ന് സെലെൻസ്കിയുമായി നടന്ന ടെലിഫോൺ സംഭാഷണത്തിനിടെയാണ് ഇക്കാര്യം ട്രംപ് ആവശ്യപ്പെട്ടതെന്ന് രാജ്യാന്തര മാധ്യമമായ ഫിനാൻഷ്യൽ എക്സപ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.
‘‘വൊളോഡിമിർ, നിങ്ങൾക്ക് മോസ്കോയും സെന്റ് പീറ്റേഴ്സ് ബർഗും ആക്രമിക്കാനാകുമോ?’–എന്നാണ് ട്രംപ്
ചോദിച്ചത്.
‘‘നിങ്ങൾ ആയുധങ്ങൾ തന്നാൽ തീർച്ചയായും ആക്രമിക്കും’’–എന്ന് സെലെൻസ്കി മറുപടി നൽകി. എന്നാൽ ആയുധങ്ങൾ നൽകുന്ന കാര്യത്തിൽ ട്രംപിന്റെ മറുപടി എന്തായിരുന്നു എന്നതിൽ വ്യക്തതയില്ല.
യുക്രെയ്ന് പാട്രിയറ്റ് മിസൈലുകൾ നൽകുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സമാധാനത്തെക്കുറിച്ച് സംസാരിച്ചിട്ട് വൈകിട്ട് ബോംബിടുന്നയാളാണ് പുട്ടിൻ എന്നതിനാൽ യുക്രെയ്ന് സ്വയം പ്രതിരോധത്തിന് മിസൈലുകൾ ആവശ്യമാണെന്നാണ് ട്രംപ് പറഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]