
കോട്ടയം∙ ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം സെൻട്രലിന്റെ സേവന ശ്രേഷ്ഠ പുരസ്കാരം സ്എച്ച് മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ ജീന റോസിനും ബിസിനസ് രത്ന പുരസ്കാരം ഓക്സിജൻ സിഇഒ ഷിജോ കെ തോമസിനും സമ്മാനിച്ചു. ലയണ്‍സ് ക്ലബ് ഓഫ് കോട്ടയം സെൻട്രലിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാർഡ് നൈറ്റും നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
ചടങ്ങിൽ ധന്യ ഗിരീഷിന്റെ നേതൃത്വത്തിൽ 2025–26 കാലഘട്ടത്തിലെ ഭാരവാഹിത്വം ഏറ്റെടുത്തു.
ആതുരസേവന രംഗത്തെ സംഭാവനകൾ മാനിച്ചാണ് എസ്എച്ച് മെഡിക്കൽ സെന്റർ ഡയറക്ടർ സിസ്റ്റർ ജീന റോസിന് സേവന ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചത്. ജീന റോസ് കഴിഞ്ഞ എട്ട് വർഷമായി ആശുപത്രിയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു.
ഈ വർഷം ഡയറക്ടർ സ്ഥാനവുമെത്തി. ദൈവത്തിന്റെ സ്നേഹത്തിന്റെ അംഗീകാരമാണ് ഈ പുരസ്കാരമെന്ന് സിസ്റ്റർ ജീന റോസ് പറഞ്ഞു.
കുടുംബത്തിൽ നിന്നു ലഭിക്കുന്ന അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ചടങ്ങിൽ ഓക്സിജൻ സിഇഒ ഷിജോ കെ തോമസ് പറഞ്ഞു. രണ്ടരപതിറ്റാണ്ട് മുൻപ് ഒരു മേശയും കസേരയുമായി എത്തിയ തന്നെ വളരാൻ സഹായിച്ചത് കോട്ടയത്തെ ആളുകളുടെ സ്നേഹമായിരുന്നുവെന്നും വളരെ ലോയലായിട്ടുള്ള ആളുകളാണ് ഇവിടുള്ളവരെന്നും ഷിജോ കെ തോമസ് പറഞ്ഞു.
ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു.
കെപി ഇന്റർനാഷണൽ ഡയറക്ടർ ഡെലിഗേറ്റ് പദ്ധതി, പ്രോജക്റ്റ് വിഷൻ, യൂത്ത്, പീഡിയാട്രിക് ഡയബറ്റിക് & എൻവയോൺമെന്റ് പദ്ധതി എന്നിവയുൾപ്പെടെ വിവിധ ദുരിതാശ്വാസ, ദുരന്ത നിവാരണ പദ്ധതികളുടെയും ഉദ്ഘാടനം ചടങ്ങിൽ നടന്നു. ധന്യ ഗിരീഷ് (പ്രസിഡന്റ്), ശ്രീജ സുരേഷ് (സെക്രട്ടറി), ഓമന കാൽവിൻ (അഡ്മിനിസ്ട്രേറ്റർ), ആശ സുനിൽ (ട്രഷറർ), സുനിൽ ജോസഫ് (പ്രോഗ്രാം ഡയറക്ടർ) എന്നിവരാണ് പുതിയ ഭാരവാഹികളായി സ്ഥാനമേറ്റത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]