
പെരുമൺ∙ മിനിറ്റുകളുടെ വ്യത്യാസത്തിൽ അടയുന്ന റെയിൽവേ ഗേറ്റിൽ കുരുങ്ങി വീർപ്പുമുട്ടുകയാണ് പെരുമൺ നിവാസികൾ. കൊല്ലം – എറണാകുളം പാതയിലെ ഇരട്ട
പാളങ്ങളിൽ എറണാകുളം – കൊല്ലം പാളത്തിന് അടിപ്പാത ഉണ്ട്. എന്നാൽ കൊല്ലം – എറണാകുളം ഭാഗത്തേക്ക് ട്രെയിൻ കടന്നുപോകുന്നതിന് റെയിൽവേ ഗേറ്റ് അടയ്ക്കണം.
ഓരോ പത്ത് മിനിറ്റിലും ഇതുവഴി ട്രെയിൻ കടന്ന് പോകുന്നുണ്ട്. ഗേറ്റ് അടയുന്നതുമൂലം വലിയ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്.
ഗേറ്റിന്റെ ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ എതിർ ദിശയിൽ വരുന്ന രണ്ട് ബസുകൾക്കു ഒന്നിച്ചു കടന്നു പോകാൻ കഴിയില്ല. നിലവിൽ കൊല്ലം ഭാഗത്തേക്ക് പോകേണ്ട
പേഴുംതുരുത്ത്, പട്ടംതുരുത്ത് നിവാസികൾ റെയിൽവേ പാലം കടന്ന് പെരുമണിൽ എത്തിയാണ് ബസ് കയറുന്നത്.
പെരുമൺ കടവിന് സമീപം സ്വന്തം വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരും ഏറെയാണ്.പെരുമൺ – മൺറോത്തുരുത്ത് പാലം ഉടൻ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കണ്ണങ്കാട്ട് പാലം യാഥാർഥ്യമായാൽ കൊല്ലം – തേനി ദേശീയപാതയ്ക്ക് സമാന്തരമായി അഞ്ചാലുംമൂട് – പെരുമൺ – ഭരണിക്കാവ് റോഡ് നിലവിൽ വരും.
ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഇരട്ടിയിലധികമാകും. അതോടെ റെയിൽവേ ഗേറ്റ് അടയുമ്പോൾ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് രൂക്ഷമാകും.
‘പരിഹാരമായി റോഡ് നിർമിക്കണം’
ഗേറ്റ് അടയുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് റെയിൽവേ പാതയ്ക്ക് കിഴക്ക് വശത്ത് കൂടി റോഡ് നിർമിക്കണമെന്ന് പെരിനാട് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
പുതിയ റോഡ് തരിയൻമുക്ക് മേൽപ്പാലവുമായി ബന്ധിപ്പിക്കണം. അതോടെ അഞ്ചാലുംമൂട്, പെരിനാട്, ഭാഗത്ത് നിന്ന് വരുന്നവർക്ക് പെരുമൺ പാലത്തിലേക്ക് കടക്കാൻ കഴിയും. റോഡ് നിർമിക്കണമെന്നാവശ്യപ്പെട്ടു റെയിൽവേ അധികാരികൾക്ക് നിവേദനം നൽകിയതായി പെരുമൺ ഡി.
ധേബർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]