
തിരുവനന്തപുരം∙ ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാൻ സർക്കാർ ഉത്തരവിറങ്ങി. നിലവിൽ
ലുള്ള ഷെറിൻ പരോളിലാണ്.
ജനുവരിയിലെ മന്ത്രിസഭായോഗ തീരുമാനം ഗവർണർ അംഗീകരിച്ചതിനെത്തുടർന്നാണ് ഇന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.
സർക്കാർ ഉത്തരവ് ജയിലിലെത്തിയാൽ നടപടികൾ പൂർത്തിയാക്കി ഷെറിനെ മോചിപ്പിക്കും. കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഷെറിൻ.
2009 നവംബറിലാണ് ഷെറിൻ റിമാൻഡിലായത്. റിമാൻഡ് കാലാവധികൂടി ശിക്ഷയായി കണക്കാക്കി, 2023 നവംബറിൽ 14 വർഷം തികച്ചു.
പിന്നീട് ആദ്യം ചേർന്ന ജയിൽ ഉപദേശകസമിതിയാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്.
ഷെറിനെ വിട്ടയയ്ക്കാനുള്ള തീരുമാനം വിവാദത്തെത്തുടർന്ന് സർക്കാർ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. സഹതടവുകാരിയെ മർദിച്ചകേസിൽ ഷെറിൻ പ്രതിയായതും പ്രതികൂലമായി.
വിവാദമടങ്ങിയശേഷമാണു മന്ത്രിസഭാ തീരുമാനം ഗവർണർക്ക് അയച്ചത്. ഗവർണർ പട്ടിക അംഗീകരിച്ചു.
ഷെറിൻ ഉൾപ്പെടെ 11 തടവുകാരെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനാണു ഗവർണർ അനുമതി നൽകിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]