
കോഴിക്കോട് ∙ സംസ്ഥാനത്ത് വീണ്ടും നിപ്പ റിപ്പോർട്ട് ചെയ്തതിനാൽ അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.കെ.രാജാറാം.
ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിക്കുന്നതു പരമാവധി ഒഴിവാക്കണം. രോഗികളോടൊപ്പം സഹായിയായി ഒരാൾ മാത്രം നിൽക്കണം. ആരോഗ്യ പ്രവർത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്ക് ധരിക്കണം.
ആശുപത്രി സന്ദർശനത്തിനു ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡിഎംഒ അറിയിച്ചു.
ഇ-സഞ്ജീവനി
ആശുപത്രിയിൽ നേരിട്ട് പോകേണ്ടതില്ലാത്ത ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഫോണിലൂടെ ഇ–സഞ്ജീവനി വഴി ഡോക്ടറുടെ സൗജന്യ സേവനം ലഭ്യമാണ്.ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങൾക്കായി https://esanjeevani.mohfw.gov.in സന്ദർശിക്കുകയോ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം.
വിഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരം പറയാനും അവസരമുണ്ട്. നിപ്പ പ്രത്യേക ഒപി സേവനങ്ങൾ രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ഇ-സഞ്ജീവനിയിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും 104/1056/04712552056 എന്നീ ദിശ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]