
പാലാ ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു ഭരണങ്ങാനം അൽഫോൻസാ തീർഥാടനകേന്ദ്രത്തിൽ 19നു കൊടിയേറും. രാവിലെ 11.15നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റു നിർവഹിക്കും.
പ്രധാന തിരുനാൾ 28ന്.തിരുനാൾ ദിവസങ്ങളിൽ ദിവസവും രാവിലെ 5.30, 6.45, 8.30, 10,00, 11.30, വൈകിട്ട് 2.30, 3.30, 5, 7 എന്നീ സമയങ്ങളിൽ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ദിവസവും വൈകിട്ട് 4.30നു സായാഹ്ന പ്രാർഥനയും 6.15നു ജപമാല മെഴുകുതിരി പ്രദക്ഷിണവുമുണ്ട്.
വിവിധ ബിഷപ്പുമാരും 140 വൈദികരും തിരുനാൾ ദിവസങ്ങളിൽ വിവിധ സമയങ്ങളിലായി കുർബാന അർപ്പിക്കും.27നു വൈകിട്ട് 6.30നു ഭരണങ്ങാനം ക്ലാരമഠത്തിലേക്ക് ജപമാല-മെഴുകുതിരി പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 28നു പുലർച്ചെ 4.45 മുതൽ രാത്രി 9.30 വരെ തുടർച്ചയായി കബറിട
ദേവാലയത്തിൽ കുർബാന. രാവിലെ 7നു മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും.
10.30നു സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിക്കും. 12.30നു പ്രധാന ദേവാലയത്തിൽനിന്നു പ്രദക്ഷിണം ആരംഭിച്ച് അൽഫോൻസാ തീർഥാടനകേന്ദ്രത്തിലെത്തി നഗരവീഥിയിലൂടെ ഇടവക ദേവാലയത്തിൽ സമാപിക്കും.
24നു രാവിലെ 11ന് അൽഫോൻസാ നാമധാരികളുടെ സംഗമം.
തിരുനാൾ ദിവസങ്ങളിൽ കബറിട ദേവാലയം 24 മണിക്കൂറും തുറന്നിടും.
ഹിന്ദി, ഇംഗ്ലിഷ്, തമിഴ് ഭാഷകളിൽ വിവിധ ദിവസങ്ങളിൽ കുർബാന ഉണ്ടാകും.27, 28 തീയതികളിൽ പ്രധാന തിരുനാൾ കുർബാന ഫൊറോനാ പള്ളിയിൽ നടത്തും. തിരുനാൾ ദിനങ്ങളിലെ ജപമാല പ്രദക്ഷിണവും ഇടവക ദേവാലയം ചുറ്റിയാണു തിരിച്ചെത്തുന്നത്.
തിരുനാളിന്റെ 2 പ്രദക്ഷിണങ്ങളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഇടവക ദേവാലയത്തിലാണ്. വികാരി ഫാ.
സക്കറിയാസ് ആട്ടപ്പാട്ട്, തീർഥാടന കേന്ദ്രം റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അഡ്മിനിസ്ട്രേറ്റർ ഫാ.
മാത്യു കുറ്റിയാനിക്കൽ, അസി. റെക്ടർമാരായ ഫാ.
ജോസഫ് അമ്പാട്ട്, ഫാ. ആന്റണി തോണക്കര എന്നിവർ തിരുനാൾ ചടങ്ങുകൾക്കു നേതൃത്വം നൽകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]