
ഇരിട്ടി ∙ എടക്കാനം റിവർവ്യൂ പോയിന്റിൽ പ്രദേശവാസികളെ ആക്രമിച്ച സംഭവത്തിൽ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതി ദീപ്ചന്ദ്, അട്ടാപ്പി, സുജീഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരെ ഇരിട്ടി പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്.ഇന്നലെ രാത്രി നാടിനെ ഭീതിയിലാഴ്ത്തി 3 വാഹനങ്ങളിലെത്തിയ സംഘമാണു റിവർവ്യൂ പോയിന്റിൽ അക്രമം നടത്തിയത്.
കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ച സംഘം വീട്ടിൽക്കയറി സ്ത്രീകളെവരെ ഭീഷണിപ്പെടുത്തി. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ പ്രദേശവാസികളായ ഷാജി കുറ്റിയാടൻ (47), കെ.കെ.സുജിത്ത് (38), ആർ.വി.
സതീശൻ (42), കെ. ജിതേഷ് (40 ), പി.
രഞ്ജിത്ത് (29) എന്നിവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമിസംഘം തിരിച്ചുപോകുന്നതിനിടെ ചിലരെ വാഹനം കൊണ്ട് ഇടിച്ചിടുകയും ചെയ്തു. സംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു.
ഈ വാഹനം ഉപേക്ഷിച്ച സംഘം മറ്റു വാഹനങ്ങളിൽ കയറി കടന്നുകളയുകയായിരുന്നു. ഫൊറൻസിക് സംഘം പരിശോധിച്ച വാഹനം പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ യുവതിയുടെ ഭർത്താവ് കൈകാര്യം ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയാണ് ആക്രമമെന്നാണ് പരാതി.
ആക്രമിസംഘം എത്തുന്നതിന് മുൻപുതന്നെ യുവാവും കുടുബവും തിരികെപ്പോയിരുന്നു. എന്നാൽ, അക്രമി സംഘം കണ്ണിൽ കണ്ടവരെയെല്ലാം മാരാകായുധങ്ങളുമായി ആക്രമിച്ചു.
പലർക്കും എന്തിനാണ് തങ്ങളെ ആക്രമിച്ചതെന്നു പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല.
‘ജാമ്യം റദ്ദാക്കണം’
∙ കണ്ണൂരിലെ ഗുണ്ടാപ്പടയെ പിണറായി വിജയൻ തീറ്റിപ്പോറ്റുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജീദ് ആരോപിച്ചു. ദീപ്ചന്ദിനെ കാപ്പ ചുമത്തി നാടുകടത്തുകയും അടിയന്തരമായി ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു
∙ ലഹരി മാഫിയയുടെ വിളയാട്ടമാണ് നടന്നതെന്ന് കോൺഗ്രസ് എടക്കാനം ബൂത്ത് കമ്മിറ്റി ആരോപിച്ചു.
ബൂത്ത് പ്രസിഡന്റ് കെ.കെ.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ശ്രീനിവാസൻ, പി.എസ്.സുരേഷ് കുമാർ, എം.ജനാർദനൻ, ആർ.വി.രാജൻ, കെ.രാമകൃഷ്ണൻ, ഐ.കെ.വിജയൻ, വി.പ്രകാശൻ, കെ.ബിന്ദു എന്നിവർ പ്രസംഗിച്ചു.
‘സമാധാനത്തോടെ ജീവിക്കാൻ സാഹചര്യം വേണം’
ഇരിട്ടി ∙ ആക്രമണം നടത്തിയ സിപിഎം ക്രിമിനിൽ സംഘങ്ങളെ പടികൂടണമെന്നും പ്രദേശത്ത് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യ ഒരുക്കണമെന്നു ബിജെപി എടക്കാനം ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസ് ഗുണ്ടകൾക്കു സഹായകമായ നിലപാട് സ്വീകരിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി.
ഇരിട്ടി മണ്ഡലം ജനറൽ സെക്രട്ടറി വി.എം.പ്രശോഭ്, സി.രജീഷ്, വി.എം.വിവേക്, പ്രിജേഷ് അളോറ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]