
ആലത്തൂർ∙ അഗ്നിരക്ഷാ നിലയം കുനിശ്ശേരി കുതിരപ്പാറ പള്ളിമേട്ടിലെ വാടകക്കെട്ടിടത്തിൽ ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. 2000 മുതൽ ആലത്തൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രവർത്തിച്ചിരുന്ന നിലയം കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്നാണു കുനിശ്ശേരിയിലേക്കു മാറ്റുന്നത്.
നിലംപൊത്താറായ കെട്ടിടത്തിൽ നിന്നു നിലയം മാറ്റണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. കുതിരപ്പാറ പള്ളിമേടിലെ റൈസ്മിൽ കെട്ടിടത്തോടനുബന്ധിച്ച് 5000 ചതുരശ്ര അടി വിസ്തീർണവും 25 അടി ഉയരവുമുള്ള കെട്ടിടത്തിലേക്കാണു നിലയം മാറ്റുന്നത്.
വാഹനങ്ങൾ നിർത്തിയിടാനും വെള്ളം സംഭരിക്കാനുമുള്ള സൗകര്യവുമുണ്ട്.
ജലസേചന വകുപ്പു കൈമാറിയ സ്ഥലത്ത് കുഴൽമന്ദം ചിതലിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതു വരെ കുനിശ്ശേരിയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കും. പൊതുമരാമത്ത് വകുപ്പ് പുതിയ കെട്ടിടത്തിനു വേണ്ട പ്ലാൻ തയാറാക്കി വരികയാണ്.
ഇന്നു രാവിലെ 9.30ന് കുനിശ്ശേരിയിലെ കെട്ടിടത്തിൽ നിലയത്തിന്റെ പ്രവർത്തനം കെ.ഡി.പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]