
കോട്ടയം ∙ സംസ്ഥാനത്തു തൊഴിലിനായി റജിസ്റ്റർ ചെയ്തിരിക്കുന്നത് 18,045 മെഡിക്കൽ ബിരുദധാരികൾ; 72,446 എൻജിനീയറിങ് ബിരുദധാരികളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തു തൊഴിൽ കാത്തിരിക്കുകയാണ്. കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2023 ജനുവരി മുതൽ 2024 ജൂലൈ 31 വരെ റജിസ്റ്റർ ചെയ്ത കണക്കാണിത്.
ഇതുൾപ്പെടെ തൊഴിൽരഹിതരിൽ സ്ത്രീകളാണു മുന്നിൽ: 1,15,582 പേർ. പുരുഷന്മാർ: 86,517.മെഡിക്കൽ വിഭാഗത്തിൽ വെറ്ററിനറി ബിരുദധാരികളിൽ 1,549 ഉദ്യോഗാർഥികൾക്ക് തൊഴിലിനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്.
എൻജിനീയറിങ് ഡിപ്ലോമ ബിരുദധാരികളായ 52,498 പേരും തൊഴിലന്വേഷകരാണ്.
ഐടിഐ വിജയിച്ച 1,33,787 പേരും തൊഴിൽരഹിതരുടെ പട്ടികയിലാണ്. പ്രഫഷനൽ / സാങ്കേതിക തൊഴിലന്വേഷകർ ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലാണ്: 32,880.
ഇതിൽ 18,320 പേർ സ്ത്രീകളാണ്. കുറവ് ഇടുക്കിയിലാണ്: 5,825 (സ്ത്രീകൾ –3125).സ്വകാര്യ മേഖലയിൽ ഉൾപ്പെടെ തൊഴിൽമേളയും ജില്ലകളിൽ എംപ്ലോയബിലിറ്റി സെന്ററുകളും പഞ്ചായത്തിൽ കരിയർ ഡവലപ്മെന്റ് സെന്ററുകളും സ്ഥാപിച്ചിട്ടും തൊഴിലില്ലായ്മ പരിഹരിച്ചിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2024 ജൂലൈയ്ക്കു ശേഷമുള്ള കണക്കു പുറത്തുവിട്ടിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]