
എടത്വ ∙ വെളിച്ചെണ്ണയുടെ വില ഉയർന്നതോടെ ഇടക്കാലത്ത് ശ്രദ്ധ വിട്ടിരുന്ന നാളികേര കൃഷിയിലേക്ക് ജനങ്ങൾ തിരികെ എത്തുന്നു. ഇത് മുതലെടുത്ത് സ്വകാര്യ ഫാമുകളും ഇടനിലക്കാരായ വിൽപനക്കാരും തെങ്ങിൻ തൈകളുടെ വിലയും കൂട്ടി.
എന്നാൽ മികച്ച നിലയിൽ തൈ ഉൽപാദിപ്പിച്ചു നൽകുന്ന കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (സിപിസിആർഐ) തൈകളുടെ വില ഉയർത്തിയിട്ടില്ല.
സ്വകാര്യ ഫാമിൽ നിന്നാണെന്നു പറഞ്ഞ് ഇപ്പോൾ ഒട്ടേറെ വിൽപനക്കാരാണ് തൈകളുടെ ഗുണനിലവാരം പറഞ്ഞ് വീടുവീടാന്തരം കയറി ഓർഡർ സ്വീകരിക്കുന്നത്. വലിയ വലിയ ഫാമുകളുടെ പേരു പറഞ്ഞാണ് ഓർഡർ സ്വീകരിക്കുന്നത്.
ഇവർ തൈ നട്ട് 3 വർഷം പരിപാലിച്ചു നൽകും എന്നു വരെ വാഗ്ദാനം നൽകുകയാണ്.
ഇവർ തെങ്ങ് വളം വരെ വിൽപന നടത്തുന്നുണ്ട്. 3 വർഷം കൊണ്ട് ഫലം തരും എന്നാണ് ഇവർ പറയുന്നത്.
സ്വകാര്യ വിൽപനക്കാർ മുൻപു വിറ്റിരുന്ന വിലയിലും 100 രൂപ വരെ കൂട്ടിയാണ് വിൽക്കുന്നത്. ആവശ്യക്കാർ ഏറിയതോടെ കൃഷിഭവനുകളിലും വൻ ഡിമാൻഡ് ആയിരിക്കുകയാണ്.
കൃഷിഭവൻ വഴി സബ്സിഡി നിരക്കിൽ തെങ്ങിൻ തൈ ആവശ്യക്കാർക്ക് കൊടുക്കുന്നുണ്ട്.
നാടൻ തെങ്ങിന് 50 രൂപയ്ക്കും ഹൈബ്രിഡ് തൈ ഒന്നിന് 125 രൂപയ്ക്കുമാണ് നൽകുന്നത്. ഓരോ കൃഷിഭവനിലും കഴിഞ്ഞ വർഷത്തേതിലും 100 മുതൽ 200 പേർ വരെ അധികമായി തൈകൾ ബുക്ക് ചെയ്തിരിക്കുകയാണ്.
തൈകളുടെ വില
കെവികെ അധികൃതർ നൽകുന്ന തൈകളുടെ വില
ഡ്വാർഫ് (കുള്ളൻ തൈ) ഒന്നിന് 230, കുറ്റ്യാടി (വെസ്റ്റ് കോസ്റ്റ് ടോൾ) 140, ഹൈബ്രിഡ് (സങ്കരയിനം) 310 എന്നിങ്ങനെയാണ്.
സ്വകാര്യ ഫാമുകൾ ഏജന്റുമാർക്ക് നൽകുന്ന വില, ബ്രാക്കറ്റിൽ ( പഴയ വില)
ഗംഗാ ബോണ്ടം (മലേഷ്യൻ കുള്ളൻ) 300 (350), ടി ഇൻഡു ഡി, ഡി ഇൻഡു ടി സങ്കരയിനം 150 (200), കുറ്റ്യാടി (ഉൽപാദനം കൂടിയത്) 140 (200) എന്നിങ്ങനെ.
ഇതു കൂടാതെ വിദേശയിനം എന്നു പറഞ്ഞ് പ്ലാസ്റ്റിക് കവറിൽ മുളപ്പിച്ച തൈകൾക്ക് 500 രൂപ വരെ വാങ്ങുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]