
പാലക്കാട് ∙ ഒലവക്കോട് – താണാവ് റോഡിലെ അപകടക്കുഴികൾ താൽക്കാലികമായെങ്കിലും നികത്താൻ നടപടി തുടങ്ങി. വലിയ കുഴികൾ നികത്തി അപകടസാഹചര്യവും ഗതാഗതക്കുരുക്കും പരിഹരിക്കുകയാണു ലക്ഷ്യം.
പിഡബ്ല്യുഡി ദേശീയപാതാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. വി.കെ.ശ്രീകണ്ഠൻ എംപിയും പ്രശ്നപരിഹാരത്തിന് ഇടപെട്ടിരുന്നു.
കുഴി അടയ്ക്കലിനെത്തുടർന്നു രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടായി. പൊലീസ് എത്തി പലപ്പോഴും ഒറ്റവരിയായി നിയന്ത്രിച്ചാണു വാഹനങ്ങൾ കടത്തിവിട്ടത്.
പുതുപ്പരിയാരം വരെയും പുതിയപാലം വരെയും കുരുക്കനുഭവപ്പെട്ടു. മഴക്കാലത്ത് താൽക്കാലികമായി കുഴി അടയ്ക്കാൻ ഉപയോഗിക്കുന്ന ടാർ മിശ്രിതം ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി.
പ്രവൃത്തി നടക്കുന്നതിനിടെത്തന്നെ തുടർച്ചയായി മഴ പെയ്തതും തടസ്സം സൃഷ്ടിച്ചു.
അനുമതി മാത്രം മതി, അറ്റകുറ്റപ്പണി ഉടൻ
ഒലവക്കോട് – താണാവ് റോഡിലെ അറ്റകുറ്റപ്പണിക്കുള്ള തുടർനടപടിക്രമങ്ങൾ പൂർത്തിയാക്കി. അനുമതി ലഭിച്ചാലുടൻ സാഹചര്യം വിലയിരുത്തി അറ്റകുറ്റപ്പണി ആരംഭിക്കും.ടെൻഡർ തുക അധികരിച്ചതിനാൽ ദേശീയപാതാ അതോറിറ്റിയുടെ പ്രത്യേകാനുമതി വേണം.
അനുമതി ഉടനെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്. തുടർനടപടികൾ പിഡബ്ല്യുഡി ദേശീയപാതാ വിഭാഗം പൂർത്തീകരിച്ചു കാത്തിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]