
തെന്മല ∙ അപകടങ്ങൾ പതിവായി ഗതാഗതം താറുമാറായിരുന്ന ഡാം രണ്ടാം വളവിൽ സുരക്ഷിത സഞ്ചാരത്തിനായി കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമാണം തുടങ്ങി. സംരക്ഷണ ഭിത്തി നിർമിച്ച ശേഷം ഇവിടെ സുരക്ഷാ വേലിയും (ക്രാഷ് ബാരിയർ) നിർമിക്കും.
പി.എസ്.സുപാൽ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണു ഭിത്തി നിർമാണം. ഡാം കവലയിലേക്ക് തമിഴ്നാട്ടിൽ നിന്നു വരുന്ന ചരക്കു ലോറികൾ രണ്ടാം വളവിൽ നിയന്ത്രണം വിട്ടു പാതയോരത്തെ താഴ്ചയിലേക്കു മറിഞ്ഞായിരുന്നു ഭൂരിഭാഗം അപകടങ്ങളും. ഒന്നാം വളവിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിച്ചതോടെ അപകടങ്ങൾ കുറഞ്ഞു.
അന്നു രണ്ടാം വളവിൽ സംരക്ഷണ ഭിത്തി നിർമാണം ഒഴിവാക്കിയതാണ് അപകടങ്ങൾ വർധിക്കാൻ ഇടയാക്കിയത്. ചരക്കു വാഹനങ്ങളുടെ വരവിൽ ടാറിങ് തകർന്ന രണ്ടാം വളവ് കൽപാളികൾ നിരത്തി ഗതാഗതയോഗ്യമാക്കി.
ഇറക്കം ഇറങ്ങുന്ന ചരക്കുലോറികൾ നിയന്ത്രണം വിട്ടു മറിഞ്ഞും പാതയിൽ തകരാറിലായി കിടക്കുന്നതും ഗതാഗതത്തെ ബാധിച്ചതോടെ ചരക്കുലോറികൾ തെന്മലയിൽ നിന്നു പത്തേക്കറിലൂടെ പൊലീസ് വഴിതിരിച്ചു വിട്ടു.
കാലിയായ ലോറികൾക്ക് ഇതുവഴി തെന്മലയിലേക്കു പോകുന്നതിൽ തടസ്സം ഉണ്ടായിരുന്നില്ല. സംരക്ഷണ ഭിത്തിയുടെ നിർമാണത്തിനായി പാതയിലെ ഗതാഗതം ഡാം പത്തേക്കർ റോഡിലൂടെ തെന്മലയിലേക്കു വഴിതിരിച്ചു വിട്ടിട്ടുണ്ട്. കുളത്തൂപ്പുഴയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ആണു നിയന്ത്രണം.
തെന്മല പത്തേക്കർ ദേശീയപാതയിൽ തകർച്ചയിലായിരുന്ന പഴയ തിയറ്റർ കവലയിലെ കടുവകലുങ്ക് ഭാഗം കൽപാളികൾ നിരത്തി ഗതാഗതസജ്ജമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]