
ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40– 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ഗതാഗതം നിരോധിച്ചു
പട്ടാമ്പി ∙ വിളയൂർ കെെപ്പുറം റോഡിൽ മയിലാടി ഭാഗത്ത് കൾവർട് പൊളിച്ച് പണിയുന്നതിനാൽ ഇന്ന് രാവിലെ 7 മുതൽ അടുത്തമാസം 14 ന് വൈകിട്ട് 5 വരെ കൾവർടിനു മുകളിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസി.
എൻജിനീയർ അറിയിച്ചു. വാഹനങ്ങൾ ആക്കപ്പറമ്പ് എടപ്പലം റോഡ് വഴി തിരിഞ്ഞ് പോകണമെന്നും അറിയിച്ചു.
ജലവിതരണം തടസ്സപ്പെടും
പട്ടാമ്പി ∙ പമ്പിങ് മെയിനിൽ തകരാർ സംഭവിച്ചതിനാൽ ഇന്നും നാളെയും നെല്ലായ, കുലുക്കല്ലൂർ പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസി.
എൻജിനീയർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
പാലക്കാട് ∙ പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പിഎം യശസ്വി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് ഒബിസി, ഇബിസി വിഭാഗങ്ങളിലെ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 31നു മുൻപ് www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ വഴി അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0492 2222335
അധ്യാപക ഒഴിവ്
ചെർപ്പുളശ്ശേരി ∙ മുന്നൂർക്കോട് ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി അധ്യാപകനെ നിയമിക്കും. കൂടിക്കാഴ്ച 16ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]