
മല്ലപ്പള്ളി ∙ പഞ്ചായത്ത് ഓഫിസ്–പരിയാരം–കോമളം റോഡിലെ തേരടിപ്പുഴ കൊടുംവളവിൽ അപകടമൊഴിവാക്കാൻ സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ കെഎസ്ടിപി റോഡ് സുരക്ഷാവിഭാഗത്തിന്റെ ശുപാർശ.തുടർച്ചയായി അപകടമുണ്ടാകുന്ന തേരടിപ്പുഴ കൊടുംവളവിൽ മാത്യു ടി. തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ കെഎസ്ടിപി റോഡ് സുരക്ഷാ വിദഗ്ധൻ ഇമഥ്യാസ് മാലിക്കും സന്ദർശിച്ചാണ് പ്രശ്നപരിഹാരമാർഗം കണ്ടെത്തിയത്.
പരിയാരത്തുനിന്നുള്ള റോഡിന്റെ ഭാഗത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നതിനാണ് ശുപാർശ ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ ചെയ്യുന്നതിനാൽ വാഹനത്തിന്റെ വേഗം കുറയുകയും ഇത്തരത്തിൽ അപകടമൊഴിവാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. വേഗത്തിൽ ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ കൊടുംവളവിൽ നിയന്ത്രണം വിട്ടാണ് അപകടമുണ്ടാകുന്നത് പതിവായത്.
വാഹനങ്ങൾ ഇടിച്ചു തകർന്ന റോഡിന്റെ സംരക്ഷണഭിത്തിയും പൂർണമായും കോൺക്രീറ്റ് ചെയ്യുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്.
തേരടിപ്പുഴയിൽ നടപ്പിലാക്കേണ്ട പദ്ധതി റിപ്പോർട്ട് കെഎസ്ടിപി ചീഫ് എൻജിനീയർക്ക് കൈമാറിയിട്ടുണ്ട്.
കെഎസ്ടിപി അധികൃതരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവരുടെ സംഘവും തേരടിപ്പുഴ സന്ദർശിക്കാനെത്തിയിരുന്നു.വാഹനങ്ങൾ ഇടിച്ചു തകർന്ന സംരക്ഷണഭിത്തി ഇല്ലാതായ ഭാഗത്ത് മണ്ണുനിറച്ച വീപ്പകൾ വച്ചാണ് താൽക്കാലിക സുരക്ഷ ഒരുക്കിയിരിക്കുന്നത്. കൊടുംവളവ്, വേഗം കുറയ്ക്കുക എന്ന മുന്നറിയിപ്പ് ബോർഡ് പരിയാരം സ്നേഹിതരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]