
ആലക്കോട്∙ ഉദയഗിരി പഞ്ചായത്തിൽ അപ്പർ ചീക്കാടിനു പുറമേ കർണാടക വനാതിർത്തിയായ മാംപൊയിലിലും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. തെങ്ങ്, കമുക്, വാഴ ഉൾപ്പെടെയുള്ള കൃഷികളാണ് രണ്ട് ദിവസങ്ങളിലായി നശിപ്പിച്ചത്. തുരുത്തേൽ ഏബ്രഹാം, കവളംമാക്കൽ അലക്സാണ്ടർ, തൊമ്മിത്താഴത്ത് ജോസുകുട്ടി, തുരുത്തേൽ ദേവസ്യ എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഇവിടെ അര കിലോമീറ്റർ സൗരോർജ വേലിയില്ല. സൗരോർജ വേലിയുള്ള ഭാഗത്ത് മരങ്ങളും ചില്ലകളും വീണ് പലപ്പോഴും വേലി പ്രവർത്തനരഹിതമാകുന്നു. ഒരു പതിറ്റാണ്ടു മുൻപ് നിർമിച്ച വേലിയാണിത്. സൗരോർജ വേലിയുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ നാട്ടുകാരാണ് പുനഃസ്ഥാപിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]