
കോട്ടയം ∙ ജില്ലയിൽ നിന്നു ഫോൺ മോഷ്ടിച്ചു, തിരിച്ചുകിട്ടിയതു ബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിൽ നിന്ന്. ഫോൺ മോഷ്ടാക്കൾ ജില്ലാ സൈബർ സെല്ലിന്റെ വിലാസത്തിൽ കുറിയറിൽ അയച്ചുകൊടുക്കുകയായിരുന്നു. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നിന്നു കാണാതായ 74 ഫോണുകൾ ഇന്നലെ ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് ഉടമകൾക്കു തിരികെ നൽകിയപ്പോഴാണു സംസ്ഥാനം കടന്നും ഫോണുകൾ സഞ്ചരിച്ച വഴി അറിഞ്ഞത്. മോഷ്ടിച്ച ഫോണുകളിൽ പുതിയ സിം കാർഡിട്ട് ഉപയോഗിക്കാൻ ശ്രമിച്ചപ്പോഴാണു ഫോൺ മോഷ്ടാക്കളെ പൊലീസിനു കണ്ടെത്താനായത്. ഫോണിൽ മറ്റൊരു സിം കാർഡ് ഇട്ടാൽ സൈബർ പൊലീസ് സ്റ്റേഷനിലേക്കു വിവരം ലഭിക്കുന്ന സംവിധാനമാണു തുണയായത്.
മോഷ്ടാക്കൾ ഉപയോഗിച്ച നമ്പറിലേക്കു വിളിച്ച് ഫോൺ തിരികെ നൽകണമെന്നും അല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചതോടെയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഫോൺ തിരികെ ലഭിച്ചത്.
ഫോൺ നഷ്ടപ്പെട്ടാൽ
∙ നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ചിരുന്ന സിമ്മിന്റെ ഡ്യൂപ്ലിക്കറ്റ് ആധാർ ഉപയോഗിച്ചു വീണ്ടും എടുക്കുക.
ഇതു ടെലി കമ്യൂണിക്കേഷൻ വകുപ്പിന്റെ സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. പോർട്ടലിൽ നിന്നു 18 അക്ക നമ്പർ പരാതിക്കാരനു ലഭിക്കും.
തുടർന്നു സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകണം. മോഷ്ടിക്കപ്പെട്ട ഫോൺ മറ്റൊരു നമ്പറിൽ വീണ്ടും ഉപയോഗിക്കാൻ ശ്രമിച്ചാൽ ഈ 18 അക്ക നമ്പർ വഴി സൈബർ സെല്ലിനു മനസ്സിലാക്കാൻ കഴിയും.
ഫോണെടുത്ത കള്ളാ, ഫോണിലൊരു തിരക്കഥയുണ്ടായിരുന്നു!
∙ തയ്യൽ ജോലികൾ ചെയ്യുന്ന മേരി ബിനോയുടെ ഫോൺ മെഡിക്കൽ കോളജിൽ പനി ബാധിച്ചു ചികിത്സയ്ക്കിടെയാണു മോഷണം പോയത്. സമൂഹമാധ്യമങ്ങളിൽ പതിവായി എഴുതുന്ന മേരിക്കു നഷ്ടമായ ഫോണിൽ പൂർത്തിയായ തിരക്കഥയും മറ്റൊരു നോവലുമുണ്ടായിരുന്നു. പൂർത്തിയായ തിരക്കഥയിൽ ചലച്ചിത്രതാരം ശ്വേത മേനോനെ നായികയാക്കുന്ന ചർച്ചകൾ നടക്കുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ടതോടെ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിൽ മേരി പരാതിപ്പെട്ടു. ഫോൺ തിരികെ ലഭിച്ചപ്പോൾ ഇതിൽപരമൊരു സന്തോഷം ഉണ്ടായിട്ടില്ലെന്നും മേരി പറഞ്ഞു. ശ്രുതിക്കും ഫോൺ നഷ്ടപ്പെട്ടതു മെഡിക്കൽ കോളജിൽ നിന്നാണ്.
ആദ്യശമ്പളം കൊണ്ടു വാങ്ങിയ ഫോണാണു കാണാതായത്.
ഹോട്സ്പോട്ടുകൾ
∙ കോട്ടയം മെഡിക്കൽ കോളജ് (കാണാതായത് 14 ഫോൺ)
∙ നാഗമ്പടം ബസ് സ്റ്റാൻഡ് (കാണാതായത് 10 ഫോൺ)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]