
ഉരുവച്ചാൽ∙ മണക്കായി റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ച് 3 വർഷമായിട്ടും എങ്ങുമെത്തിയില്ല. സ്ലാബ് നിർമാണം അടക്കമുള്ള പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതായിട്ടാണ് പരാതി.
റോഡിലെ വളവും വിവിധയിടങ്ങളിലായി സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളും വാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തുകയാണ്. ഒട്ടേറെ അപകടങ്ങളാണ് അടുത്തിടെ നടന്നത്.
ഒരപകടത്തിൽ വ്യാപാരിയുടെ ജീവനും പൊലിഞ്ഞു.
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നിർമാണ പ്രവൃത്തി കെഎസ്ടിപിയാണ് കരാർ ഏറ്റെടുത്ത് നടത്തുന്നത്. റോഡിന് ഇരുവശവും ഉള്ള ഡ്രെയ്നേജുകൾ സ്ലാബ് നിരത്തി കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ പറ്റും വിധം സുന്ദരമാക്കുമെന്ന എന്ന വാക്ക് പാഴായി.
അശാസ്ത്രീയ നിർമാണം കാരണം പല സ്ഥലങ്ങളിലും കാൽനടയാത്ര ദുസ്സഹമാണ്.
ഒട്ടേറെ അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. മൂന്നാം പീടികയിലെ വ്യാപാരി മൊയ്തീൻ കുട്ടി മരണപ്പെടാൻ ഇടയായത് അശാസ്ത്രീയമായ റോഡ് നവീകരണമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.കണ്ണൂർ വിമാനത്താവളം, അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്, കണ്ണൂർ എന്നിവിടങ്ങിലേക്ക് എത്തിപ്പെടാനുള്ള എളുപ്പവഴി കൂടിയാണ് ഈ റോഡ്.
ഒരുമിച്ച് വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രക്കാർ അടപ്പില്ലാത്ത ഡ്രെയ്നേജിനു സമീപത്തേക്ക് കയറിനിൽക്കേണ്ടി വരുന്നത് അപകടത്തിനിടയാക്കുകയാണ്. അധികൃതർഅനാസ്ഥ അവസാനിപ്പിച്ച് എത്രയും വേഗം പണി പൂർത്തീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]