
വെച്ചൂച്ചിറ ∙ വന്യമൃഗ സാന്നിധ്യം തുടരെ പ്രകടമായതോടെ ജനം ഭീതിയിൽ. ജനവാസ കേന്ദ്രങ്ങളിലെ സാന്നിധ്യമാണ് മലയോരവാസികളെ ഭീതിയിലാക്കുന്നത്.
പുലിയെന്നും കടവുയെന്നുമുള്ള വിലയിരുത്തലാണ് ജനത്തെ കൂടുതൽ ആശങ്കയിലാക്കിയതും.വെച്ചൂച്ചിറ വിമുക്തഭട കോളനിയുടെ താന്നിക്കാപുഴ റബർ തോട്ടത്തിലാണ് ഇന്നലെ രാവിലെയാണ് അവസാനമായി വന്യമൃഗത്തെ കണ്ടത്.നൂറോക്കാട് എസ്റ്റേറ്റിന്റെ പരിസരത്ത് ഈ മാസം ആദ്യവാരം ചാത്തൻതറ 15 പള്ളിപടി കുന്നുംപുറത്ത് അഖിലാണ് ആദ്യം വന്യജീവിയുടെ സാന്നിധ്യം ആദ്യം കണ്ടത്.
എൻഎസ്എസ് ഗേറ്റ്–പ്ലാവേലിനിരവ്–ചാത്തൻതറ റോഡിലൂടെ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ വന്യമൃഗം വെള്ളം കുടിക്കുന്നതാണു കണ്ടത്.
അഖിൽ പിന്നിലേക്കോടി മാറുകയായിരുന്നു. സ്ഥലത്തെത്തി പരിശോധന നടത്തിയ വനപാലകർ കാൽപ്പാടുകൾ അനുസരിച്ച് പുലിയാണെന്നാണു പറഞ്ഞത്.
10 ദിവസം മുൻപ് നിരവ് ഈരംപ്ലാക്കൽ ജോബിയുടെ മകൻ 7ാം ക്ലാസ് വിദ്യാർഥി അയൽ വീടിന്റെ ടെറസിൽ വന്യമൃഗം നിൽക്കുന്നതു കണ്ടതായി പറഞ്ഞിരുന്നു. വീടിനോടു ചേർന്നു 2 മരങ്ങൾ നിൽപുണ്ട്.
ഇതിലൂടെ കയറി ടെറസിൽ എത്തിയെന്നാണ് അനുമാനം.
സംഭവം അറിഞ്ഞെത്തിയ വനപാലകർ പരിശോധന നടത്തിയെങ്കിലും ഇതു കാര്യമായെടുത്തില്ല. ഇതിന് അര കിലോമീറ്റർ താഴെ തോട്ടത്തിലാണ് ഇന്നലെ ജീവിയെ കണ്ടത്.നെല്ലിശേരിപാറ, നിരവ്, താന്നിക്കാപുഴ എന്നിവയെല്ലാം അടുത്തത്തടുത്ത പ്രദേശങ്ങളാണ്.
ഇവിടെങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ താമസമുണ്ട്. അവരിലധികം ചെറുകിട
കർഷകരാണ്. രാവിലെ മുതൽ അവർ കൃഷിയിടത്തിൽ ജോലിചെയ്യുന്നവരാണ്.
വന്യമൃഗശല്യം ആരംഭിച്ചതോടെ ടാപ്പിങ്ങും നടക്കുന്നില്ല.
ഇതിനിടെയാണ് ടാപ്പിങ് തൊഴിലാളി വീണ്ടും വന്യമൃഗത്തെ നേരിട്ടു കണ്ടത്. ഗ്രാമീണ പിഡബ്ല്യുഡി റോഡുകളോടു ചേർന്ന ഭാഗങ്ങളിലാണ് ഇവിടെങ്ങളിൽ താമസക്കാരുള്ളത്.
ബാക്കിയെല്ലാം കൃഷിയിടങ്ങളാണ്. ദിവസവും ഇവിടെങ്ങളിലെത്തി പണിയെടുത്തിരുന്ന കർഷക കുടുംബങ്ങൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]