
മുള്ളൂർക്കര ∙ കാഞ്ഞിരശേരി റോഡിലുള്ള റെയിൽവേ ഗേറ്റ് ഒഴിവാക്കാനായി നിർമിക്കുന്ന നിർദിഷ്ട മേൽപാലത്തിനുള്ള മണ്ണു പരിശോധന ആരംഭിച്ചു.
കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ സെക്ഷൻ എൻജിനീയർ (ആർഒബി) മിഥുൻ ജോസഫിന്റെ നേതൃത്വത്തിലാണു മേൽപാലം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിന്റെ പരിശോധന തുടങ്ങിയത്. കെ.രാധാകൃഷ്ണൻ എംപി, യു.ആർ.പ്രദീപ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മേലേടത്ത്, വാർഡ് മെംബർ എം.പി.കുഞ്ഞിക്കോയ തങ്ങൾ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ശശികല സുബ്രഹ്മണ്യൻ, പ്രതിഭ മനോജ്, ഷാദിയ അമീർ, പഞ്ചായത്ത് സെക്രട്ടറി ഇ.വി.സഫിയ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
വാഴക്കോട്– ഷൊർണൂർ സംസ്ഥാന പാതയിൽ മുള്ളൂർക്കര സെന്ററിലെ മസ്ജിദിനു മുൻപിൽ നിന്ന് അപ്രോച്ച് റോഡ് ആരംഭിച്ച് കാഞ്ഞിരശേരി റോഡിലെ എകെജി കോർണറിൽ സമാപിക്കും.
ഇതിനിടയിൽ പഴയ റെയിൽവേ കേബിനു സമീപത്താണു മേൽപാലം ഉയരുക. 700 മീറ്റർ നീളമുള്ളതാവും അപ്രോച്ച് റോഡ്.
റെയിൽവേ മേൽപാല നിർമാണത്തിന്റെ ആദ്യഘട്ടമാണു മണ്ണു പരിശോധന.2 വർഷം കൊണ്ട് മേൽപാല നിർമാണം പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് കെ.രാധാകൃഷ്ണൻ എംപി പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]