
ചെല്ലക്കാട് ∙ ലക്ഷങ്ങൾ ചെലവഴിച്ചു കെഎസ്ടിപി ഭൂമി വിലയ്ക്കെടുത്തത് വന്യജീവികളെയും ഇഴജന്തുകളെയും വളർത്താനോ? ആണെന്നതിൽ ചെല്ലക്കാട് നിവാസികൾക്കു തർക്കമില്ല. കെഎസ്ടിപിയുടെ കുട്ടിവനം ഭയന്നു കഴിയുകയാണവർ.കോന്നി–പ്ലാച്ചേരി പാതയുടെ നവീകരണത്തിനിടെ യാഡായി ഉപയോഗിച്ച സ്ഥലമാണ് സമീപവാസികൾക്ക് ഭീഷണിയാകുന്നത്.
ചെല്ലക്കാട് ജംക്ഷനിലെ അപകടക്കെണിയായ കൊടുംവളവുകൾ ഒഴിവാക്കാനാണ് 2 ഏക്കറോളം വയൽ ഏറ്റെടുത്തത്. ഇതു മണ്ണിട്ടു നികത്തി പുതിയ റോഡ് നിർമിച്ചു.
ഇതോടു ചേർന്ന കിടന്ന വയലിലാണ് കരാർ കമ്പനി പഴയ റോഡിൽ നിന്ന് പൊളിച്ചു നീക്കിയ കോൺക്രീറ്റ് അവശിഷ്ടങ്ങളും മണ്ണും കല്ലുമൊക്കെ തള്ളിയത്. അവ മല പോലെ ഉയർന്നിരുന്നു.
പാതയുടെ പണി തീരുമ്പോൾ മണ്ണു നീക്കുമെന്നാണ് കരാർ കമ്പനി പ്രതിനിധികൾ പറഞ്ഞിരുന്നത്. ഇപ്പോൾ ഭൂമി ഏറ്റെടുത്തവരും കരാർ കമ്പനിയും ജനപ്രതിനിധികളുമൊന്നും ഇല്ലാത്ത സ്ഥിതിയാണ്.
മണ്ണിൽ കാടും പടലും മരങ്ങളും വളരുന്നു.
അടുത്ത കാലത്ത് പഴവങ്ങാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കെഎസ്ടിപി, തൊഴിലുറപ്പു തൊഴിലാളികൾ, സമീപവാസികൾ എന്നിവരുടെ പങ്കാളിത്തത്തോടെ കുറെ കാടും പടലും തെളിച്ചിരുന്നു. സംസ്ഥാന പാതയോടു ചേർന്ന ഭാഗത്തെ മാത്രമാണു തെളിച്ചത്. വയലിനോടു ചേർന്ന വശത്ത് കാടും മരങ്ങളും പടലുമൊക്കെ ഇപ്പോഴും കുട്ടിവനമായി നിൽക്കുന്നു.
കാട്ടുപന്നി, കുറുനരി, പാമ്പുകൾ എന്നിവ ഇതിനുള്ളിൽ താവളമാക്കിയിരിക്കുന്നു.
മണ്ണു നിരപ്പാക്കി സ്ഥലം പാർക്കിങ്, വഴിയിടം, ഗ്രൗണ്ട്, കളിസ്ഥലം എന്നിവയ്ക്കായി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നിട്ടു കാലങ്ങളായി. ഇതുവരെ കെഎസ്ടിപി അനുകൂലമായ തീരുമാനമെടുത്തിട്ടില്ല.
കോന്നി–പ്ലാച്ചേരി പാതയുടെ പരിപാലന ചുമതലയുള്ള കരാർ കമ്പനി മണ്ണു നിരപ്പാക്കാനും തയാറാകുന്നില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]