
തിരുവനന്തപുരം∙ കീം പ്രവേശന പരീക്ഷാ വിവാദത്തിൽ മന്ത്രി ആർ.ബിന്ദു രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വസതിയിലേക്ക് കെഎസ്യു നടത്തിയ ‘സേവ് ഹയർ എജ്യുക്കേഷൻ’ മാർച്ചിൽ സംഘർഷം. മന്ത്രിയുടെ കോലം കത്തിച്ച ശേഷം ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ തുടർച്ചയായി 6 തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ഡിസിസി ഓഫിസ് പരിസരത്തു നിന്നാണ് മാർച്ച് ആരംഭിച്ചത്.
വിമൻസ് കോളജിന് സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞതോടെ മന്ത്രിയുടെ കോലം കത്തിച്ചു. ബാരിക്കേഡ് മറിച്ചിടാനും മുകളിൽ കയറാനും ശ്രമിക്കുന്നതിനിടെയാണ് ജലപീരങ്കി പ്രയോഗം നടത്തിയത്.
ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകരിൽ ചിലർ കൊടി കെട്ടാനുപയോഗിച്ച പൈപ്പുകൾ പൊലീസിനു നേരെ വലിച്ചെറിഞ്ഞു.സമരം സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ, ഭാരവാഹികളായ ആദേശ് സുധർമൻ, എസ്.കെ. അരുൺ, നിതിൻ മണക്കാട്ടുമണ്ണിൽ, സിംജോ സാമുവേൽ, അനീഷ് ആന്റണി, മിവാ ജോളി, പ്രിയങ്ക ഫിലിപ്പ്, അജാസ് കുഴൽമന്ദം, മുബാസ് ഓടക്കാലി, എ.ഡി തോമസ്, അൻവർ സുൽഫിക്കർ, നിഖിൽ കണ്ണാടി, തൗഫീക്ക് രാജൻ, ആസിഫ് മുഹമ്മദ്, അൻസിൽ ജലീൽ, അബ്ബാദ് ലുത്ഫി, ജെസ്വിൻ റോയ്,നെസിയ മുണ്ടപ്പള്ളി, കൃഷ്ണകാന്ത് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]