
വാൽപാറ ∙ തോട്ടം മേഖല ഒന്നാകെ പുലിപ്പേടിയിലാണ്. രാത്രിയും പകലും ഇവിടെ പുലികൾ കറങ്ങിനടക്കുന്നതായാണ് തൊഴിലാളികൾ പറയുന്നത്.
കഴിഞ്ഞ് മാസം 19നായിരുന്നു പച്ചമല എസ്റ്റേറ്റിലെ തെക്കു ഡിവിഷൻ തൊഴിലാളികളുടെ ലയത്തിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ജാർഖണ്ഡ് സ്വദിശിയായ മനോജ് കുന്ദയുടെ ആറു വയസ്സുള്ള കുട്ടിയെ അമ്മയുടെ കൺമുന്നിൽ നിന്ന് പുലി പിടിച്ചുകൊണ്ടുപോയത്. പിച്ചിച്ചീന്തിയ നിലയിൽ കുട്ടിയുടെ മൃതദേഹമാണ് 24 മണിക്കുറിനു ശേഷം പൊന്തക്കാട്ടിൽ നിന്ന് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു കണ്ടെത്തിയത്.
തുടർന്നാണ് തൊഴിലാളികളുടെ സമ്മർദം മൂലം വനം വകുപ്പ് പ്രദേശത്തു കൂട് സ്ഥാപിച്ചത്.
അതിൽ ഒരു പുലി കുടുങ്ങുകയും ചെയ്തു. കുട്ടിയെ ആക്രമിച്ചു കൊന്ന പുലി തന്നെയാണോ ഇതെന്ന സംശയം തൊഴിലാളികൾക്കുണ്ട്.
ഒരു പുലി കൂട്ടിൽ അകപ്പെട്ടതിനു ശേഷവും ലയങ്ങൾക്കു സമീപം പുലികളെ കണ്ടതായി തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ദിവസം മൂന്നു പുലികളെ തോട്ടത്തിൽ കണ്ടതായി തൊഴിലാളികൾ വനം വകുപ്പിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം വാൽപാറ– പൊള്ളാച്ചി റോഡിൽ അയ്യർപാടി പള്ളിയുടെ സമീപത്തുള്ള റോഡിലൂടെ ഒരു പുലി നടന്നുനീങ്ങുന്നത് കണ്ട
വിനോദ സഞ്ചാരികൾ പേടിയോടെയാണ് അതുവഴി കടന്നുപോയത്. രണ്ടു പതിറ്റാണ്ടു മുൻപ് തോട്ടം തൊഴിലാളികൾ തിങ്ങി താമസിച്ചിരുന്ന കാലത്തു പോലും ആരും വന്യമൃഗങ്ങളുടെ ആക്രമണകൾക്ക് ഇരയായിരുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത് ഇപ്പോൾ എവിടെ തിരിഞ്ഞാലും കാട്ടാനകളും പുലികളും കരടികളും കാട്ടുപോത്തും ചെന്നായക്കൂട്ടങ്ങളുമാണ്.
ഇരുപതു വർഷത്തിനിടെ നാൽപതിലധികം പേരുടെ ജീവനാണ് വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നഷ്ടമായത്. ഇതു കാരണം തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യാൻ ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യവമുണ്ട്. വന്യമൃഗങ്ങളിൽ നിന്നു തൊഴിലാളികൾക്കു സംരക്ഷണം നൽകാൻ സർക്കാരും വനം വകുപ്പും ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]