
കുഴൂർ ∙എരവത്തൂർ ചിറയോട് ചേർന്ന ഭൂമിയിൽ പഞ്ചായത്ത് ഒരുക്കിയ പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണ നിലനിർത്താൻ ഉമ്മൻചാണ്ടി ചത്വരം പാർക്ക് എന്ന് നാമകരണം ചെയ്യും.
വി.ആർ.സുനിൽകുമാർ എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 20 ലക്ഷവും പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നുള്ള 26 ലക്ഷം വിനിയോഗിച്ചാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. കാടുമൂടിക്കിടന്ന എരവത്തൂർ ചിറയുടെ നവീകരണത്തിനിടെയാണു പാർക്കിന് സ്ഥലം കിട്ടിയത്.
2015 ൽ കൊടുങ്ങല്ലൂർ – നെടുമ്പാശേരി റോഡ് വികസനത്തിനിടെ മുൻ എംഎൽഎയായിരുന്ന ടി.എൻ.പ്രതാപനാണ് ഇതിനുള്ള ഭൂമി കണ്ടെത്താൻ താൽപര്യമെടുത്തത്. 2021 ൽ വി.ആർ.സുനിൽകുമാർ എംഎൽഎയുടെ ഇടപെടലിൽ ഫണ്ട് ലഭ്യമായി.കുട്ടികൾക്കുള്ള കളിയുപകരണങ്ങളും മുതിർന്നവർക്കായി ഓപ്പൺ ജിമ്മും ഇവിടെ ഒരുക്കിയിട്ടുണ്ട്.പാർക്കിനു സമീപത്തായി ടേക്ക് എ ബ്രേക്ക്, ജിം, ശുചിമുറി സമുച്ചയം, ഭക്ഷണം കഴിക്കുന്നതിനായി മേൽക്കൂരയുള്ള ഏരിയ എന്നിവയും ഇവിടെയുണ്ട്.
ചിറയുടെ നവീകരണം അടക്കമുള്ള നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് യാഥാർഥ്യമായതെന്ന് പ്രസിഡന്റ് സാജൻ കൊടിയൻ പറയുന്നു. ഈ മാസം 26ന് പാർക്ക് നാട്ടുകാർക്കായി തുറന്നു കൊടുക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]