കണ്ണൂർ ∙ ജില്ലയിലെ റോഡുകളിൽ ഓരോ 48 മണിക്കൂറിലും പൊലിയുന്നത് ശരാശരി ഒരു ജീവൻ. 2024ലെ കണക്കനുസരിച്ച് കണ്ണൂർ സിറ്റിയിൽ 125 പേരും കണ്ണൂർ റൂറലിൽ 67 പേരുമാണു വാഹനാപകടങ്ങളിൽപെട്ടു മരിച്ചത്.
അതേസമയം, 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന വാഹനാപകടങ്ങളുടെ ശരാശരി എണ്ണം 16 ആണ്. കണ്ണൂർ സിറ്റിയിൽ 1,718 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
റൂറലിൽ ഇത് 1,112 ആണ്. 2,830 അപകടങ്ങളിലായി 3,606 പേർക്കു പരുക്കേറ്റു.
അതിൽ പകുതിയിലേറെപ്പേരുടെയും പരുക്ക് ഗുരുതരമായിരുന്നു.
റോഡിൽ കണ്ണീർ
വർഷം, അപകടം, മരിച്ചവർ, പരുക്കേറ്റവർ എന്ന ക്രമത്തിൽ
കണ്ണൂർ റൂറൽ പൊലീസ് പരിധി
2021: 799–67–1004
2022: 1079–85–1352
2023: 464–24–528
2024: 1112–67–1490
കണ്ണൂർ സിറ്റി പൊലീസ് പരിധി
2021: 1174–122–1327
2022: 1834–170–2341
2023: 1026–51–1356
2024: 1718–125–2116
സംസ്ഥാനത്ത് 48,841
∙ സംസ്ഥാനത്ത് കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്തത് 48,841 വാഹനാപകടങ്ങൾ. 3,875 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
58,688 പേർക്കു പരുക്കേറ്റു. ∙ ഈ വർഷം മാർച്ച് വരെ റിപ്പോർട്ട് ചെയ്ത 12,636 അപകടങ്ങളിൽ 956 പേർ കൊല്ലപ്പെട്ടു. 14,391 പേർക്കാണു പരുക്കേറ്റത്.
∙ റോഡിന്റെ ശോച്യാവസ്ഥ മൂലം അപകടത്തിൽപെട്ടത് 68 പേരാണ്. ജീവൻ നഷ്ടപ്പെട്ടതാകട്ടെ 12 പേർക്കും. ∙ മദ്യപിച്ചു വാഹനമോടിച്ചതു മൂലം അപകടങ്ങളിൽപെട്ടു മരിച്ചത് 17 പേരാണ്.
ആകെ കേസുകൾ 149. ∙ തെരുവുമൃഗങ്ങൾ കുറുകെച്ചാടി വാഹനാപകടങ്ങളിൽ പരുക്കേറ്റത് 160 പേർക്ക്. 17 പേർക്കു ജീവൻ നഷ്ടപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]