
തിരുവനന്തപുരം: മത്സ്യബന്ധനം സുഗമമാക്കുന്നതിന് ട്രോളർ ബോട്ടുകളിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന വിഞ്ച് ഘടിപ്പിപ്പിച്ച വള്ളം വിഴിഞ്ഞത്തുമെത്തി. വിഴിഞ്ഞം സ്വദേശി വിൽസനാണ് തമിഴ്നാട്ടിൽ നിന്നും ഈ വള്ളം വാങ്ങിയത്.
പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന വിഴിഞ്ഞത്ത് സാധാരണയായി ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നില്ല. ഈ ഉപകരണം ഉപയോഗിച്ച് വല അനായാസം വലിച്ചു കയറ്റാനാകുമെന്നതാണ് പ്രത്യേകത.
പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രത്തിന്റെ വേഗത ഗിയർ ഉപയോഗിച്ച് നിയന്ത്രിക്കാനും ഏത് ദിശയിലേക്കും തിരിക്കാനാകുമെന്നതിനാൽ കാറ്റിനെ പേടിക്കേണ്ടതുമില്ല. ചെറു ബോട്ടുകളിൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും സമയലാഭവും ഉണ്ടാകുമെന്നും ഒപ്പം അപകടസാധ്യതയും കുറയുന്നുവെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.
തമിഴ്നാട്, കൊല്ലം, നീണ്ടകര ഭാഗങ്ങളിൽ മത്സ്യ തൊഴിലാളികൾ ഇത്തരം ഉപകരണം ഉപയോഗിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]