
പുന്നയൂർക്കുളം ∙ തങ്ങൾപ്പടി 310 ബീച്ച് റോഡിൽ കുഞ്ഞീരിയകത്ത് സബിതയുടെ വീട്ടിലെ ചത്ത നായ്ക്കുട്ടികളെ സംസ്കരിക്കണമെന്നും അനാഥയായ നായയെ സംരക്ഷിക്കണമെന്നുമാവശ്യപ്പെട്ട് വാർഡ് മെംബർ സജിത ജയൻ പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകി. സബിതയും 13 വയസ്സുള്ള മകനുമാണ് വീട്ടിൽ താമസിക്കുന്നത്.
ഭർത്താവ് ഗൾഫിലാണ്. 2 ആഴ്ചയായി സബിത വീട്ടിലില്ലെന്ന് പറയുന്നു.ദിവസങ്ങളായി നായ പട്ടിണിയിലാണെന്നു നാട്ടുകാർ പറയുന്നു.
2 നായ്ക്കുഞ്ഞുങ്ങളെ വീടിന്റെ ഉമ്മറത്ത് കൂട്ടിൽ പൂട്ടിയിട്ടിരുന്നു. ഇവ കഴിഞ്ഞ ദിവസം ചത്തു.
ഒരു വയസ്സ് പ്രായമുള്ള വിദേശ ഇനം നായ്ക്കുട്ടിയാണ് വിശപ്പിനോട് മല്ലിടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]