
ബാലസോര്‍: ഒഡീഷ ബാലസോറിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കോളേജിനെതിരെ രൂക്ഷ ആരോപണവുമായി കുടുംബം. മകൾ പരാതി നൽകിയിട്ടും കോളേജ് പ്രിൻസിപ്പൽ നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ത്ഥിനിയുടെ പിതാവ് ആരോപിക്കുന്നു.
ആരോപണ വിധേയനായ പ്രൊഫസർക്കെതിരെ വേറെയും പരാതികൾ ലഭിച്ചിരുന്നു. കോളേജ് അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഇന്റേണൽ കമ്മിറ്റി റിപ്പോർട്ടിന് കാത്തിരിക്കാനാണ് നിർദ്ദേശിച്ചതെന്നും നടപടിയെടുത്തിരുന്നെങ്കിൽ മകൾക്ക് ഈ അപകടം സംഭവിക്കില്ലായിരുന്നു എന്നും പിതാവ് പറഞ്ഞു.
90 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിൽ കഴിയുകയാണ്. ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]