
കുറ്റ്യാടി∙ ടൗൺ ജംക്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയണച്ചു. ഒരാഴ്ചയിലേറെയായി വിളക്ക് കത്താതായിട്ട്.
ഇതോടെ രാത്രി കടകൾ അടച്ചാൽ ടൗൺ ഇരുട്ടിലാകും.അഞ്ചു കവലകൾ ചേരുന്ന ജംക്ഷൻ ആയതിനാൽ സദാസമയവും വാഹനത്തിരക്ക് ഉണ്ടാകുന്ന സ്ഥലമാണിത്. വിളക്ക് കത്താതായതോടെ വയനാട്, ബെംഗളൂരു, മൈസൂരു ഭാഗത്തേക്ക് പോകേണ്ട
യാത്രക്കാർ ദിശാസൂചക ബോർഡ് കാണാത്തതിനാൽ വഴി തെറ്റിപ്പോകുന്നുണ്ട്.
കഴിഞ്ഞ വർഷം ലോറി ഇടിച്ച് തകർന്ന ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങൾക്ക് മുൻപാണ് പുതുക്കിപ്പണിത്. ടൗണിൽ വെളിച്ചമില്ലാത്തത് രാവിലെ പത്രവിതരണത്തിന് എത്തുന്നവർക്കും ദൂരയാത്രക്കാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
അടിയന്തരമായി നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]