
വടകര ∙ ദേശീയപാതയിൽ ചോറോട് ബീച്ച് റോഡിലേക്ക് ഉള്ള അണ്ടർ പാസ് നിർമാണം നിലച്ചിട്ട് 2 മാസം. മന്ദഗതിയിൽ നടന്നു വന്ന പ്രവൃത്തി ഇപ്പോൾ പൂർണമായും നിലച്ചു. 5 സ്കൂളുകൾ, ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലേക്കും മത്സ്യത്തൊഴിലാളികൾ തിങ്ങി താമസിക്കുന്ന കുരിയാടി പ്രദേശത്തേക്കും ഉള്ള പ്രധാന റോഡ് ആണിത്.
2500 ൽ അധികം കുടുംബങ്ങൾ ആശ്രയിക്കുന്നത് അണ്ടർ പാസ് വഴി ഉള്ള റോഡിനെ ആണ്. റോഡ് ബ്ലോക്ക് ചെയ്താണ് അണ്ടർ പാസ് നിർമാണം ആരംഭിച്ചത്.
ജനകീയ സമിതി ഇടപെട്ട് താൽക്കാലിക റോഡ് ഉണ്ടാക്കി എങ്കിലും അത് ഗതാഗതയോഗ്യമല്ല.
ചോറോട് ടൗണിലേക്കും റെയിൽ ക്രോസ് ചെയ്ത് കിഴക്കു ഭാഗത്തേക്ക് പോകുന്നവർക്കും യാത്ര വളരെ ദുഷ്കരമാണ്. മത്സ്യബന്ധനത്തിന് ചോമ്പാല ഹാർബറിലേക്ക് വാഹനങ്ങളിൽ തൊഴിലാളികൾ പോകുന്നതും ഇതുവഴിയാണ്.
അണ്ടർ പാസിന്റെ ഒരു ഭാഗത്തെ കോൺക്രീറ്റ് കഴിഞ്ഞിട്ടുണ്ട്. ബാക്കി കമ്പി വളച്ചിട്ട
നിലയിലാണ്.
ജനകീയ സമിതി പ്രതിഷേധിച്ചു
വടകര∙ ചോറോട് അണ്ടർ പാസ് നിർമാണം നിലച്ചതിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന വ്യാപാരികൾ, ആരാധനാലയം പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, സ്കൂൾ പ്രതിനിധികൾ എന്നിവരുടെ യോഗം പ്രതിഷേധിച്ചു. അണ്ടർ പാസ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജനകീയ സമിതി ചെയർമാൻ വാർഡ് മെംബർ കെ.കെ.റിനീഷ് അധ്യക്ഷത വഹിച്ചു. ജിഷ പനങ്ങാട്ട്, അനിൽ സുബൈർ, ആർ.കെ.രമേഷ് ബാബു, ടി.ബാലൻ, സി.പി.ശ്രീധരൻ, അബ്ദുൽ സലാം, ഇ.കെ.അരുൺ, ആർ.വിശ്വൻ, ജഗദീഷ് ചോറോട് , കെ..ജയരാജൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]