
കോഴിക്കോട് ∙ അത്യപൂർവമായി മാത്രം കാണാറുള്ള മുള്ളെലിയുടെ പുരാതന ഉദ്ഭവം കണ്ടെത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ. പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന മുള്ളെലി (മലബാർ സ്പൈനി ട്രീ മൗസ്) എന്ന വർഗത്തിന് ഡിഎൻഎ ബാർകോഡുകൾ വികസിപ്പിച്ചത് ആദ്യമായാണ്.
ഇതിലൂടെ ഈ സ്പീഷീസിന്റെ ഉയർന്ന തലത്തിലുള്ള ശാസ്ത്രീയ വർഗീകരണം കൂടുതൽ വ്യക്തതയിലാക്കാൻ കഴിഞ്ഞു.
സർവേയ്ക്കിടയിൽ ആറളം വന്യജീവി സങ്കേതത്തിലെ സൂര്യമുടിയിൽ കണ്ടെത്തിയ മുള്ളെലിയിലാണ് ശാസ്ത്രജ്ഞർ മോളിക്യുലർ പഠനങ്ങൾ നടത്തിയത്. 1859-ൽ ശാസ്ത്രീയമായി രേഖപ്പെടുത്തിയിരുന്ന മലബാർ സ്പൈനി ട്രീ മൗസ് എന്ന ജീവിയുടെ വികാസപരമായ ചരിത്രം മനസ്സിലാക്കാൻ ആവശ്യമായ ജനിതക ഡേറ്റ തയാറാക്കാൻ 166 വർഷമാണ് എടുത്തത്.
സുവോളജിക്കൽ സർവേ പുണെ വെസ്റ്റേൺ റീജനൽ സെന്ററിലെ ഡോ.
എസ്.എസ്. താൽമാലെ, ഡോ.
കെ.പി. ദിനേഷ്, ശബ്നം, കോഴിക്കോട് വെസ്റ്റേൺ ഘാട്ട്സ് റീജനൽ സെന്ററിലെ ഡോ.
ജാഫർ പാലോട്ട്, ചെന്നൈ സൗത്ത് റീജനൽ സെന്ററിലെ ഡോ.കെ.എ.സുബ്രഹ്മണ്യൻ എന്നിവരാണ് കണ്ടെത്തൽ നടത്തിയത്. ഗവേഷണഫലം ഇറാനിലെ ലോറെസ്റ്റാൻ സർവകലാശാലയുടെ ജേണൽ ഓഫ് അനിമൽ ഡൈ വേഴ്സിറ്റിയിൽ പ്രസിദ്ധീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]