
ഇരിട്ടി ∙ എടക്കാനം റിവർവ്യൂ പോയിന്റിൽ ആയുധവുമായെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ 5 പ്രദേശവാസികൾക്ക് പരുക്ക്. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തലശ്ശേരിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 വാഹനങ്ങളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അക്രമിസംഘം സഞ്ചരിച്ച കാർ മറിഞ്ഞു.
ഇന്നലെ രാത്രിയാണ് സംഭവം. ഒഴിവു ദിവസങ്ങളിൽ ജില്ലയിലെ വിവിധ മേഖലകളിൽനിന്ന് ഒട്ടേറെപ്പേർ ഇവിടെയെത്താറുണ്ട്.
വൈകുന്നേരം ഇവിടെയെത്തിയ ഒരുസംഘം സ്ഥലത്തുണ്ടായിരുന്ന ചിലരുമായി വാക്കുതർക്കമുണ്ടായതായി പറയപ്പെടുന്നുണ്ട്. സംഘം തിരികെപ്പോയശേഷം കൂടുതൽ ആളുകളുമായെത്തി ആക്രമണം നടത്തുകയായിരുന്നു. ഇതിൽ ഒരു വാഹനമാണ് എടക്കാനത്ത് പുഴക്കരയിലേക്കു മറിഞ്ഞത്.ഇരിട്ടി പൊലീസ് സ്ഥലത്തെത്തി.
മറിഞ്ഞ വാഹനം പൊലീസ് സംരക്ഷണത്തിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]