
ചെങ്ങന്നൂർ ∙ കെഎസ്ആർടിസി, ആറന്മുള പള്ളിയോട സേവാ സംഘം, പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപന സമിതി എന്നിവയുടെ നേതൃത്വത്തിൽ അഞ്ചമ്പല ദർശനവും – പാണ്ഡവർകാവ് ദേവീക്ഷേത്ര ദർശനവും തുടങ്ങി.
തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബി.രാധാകൃഷ്ണ മേനോൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.ആർ.മീര, വാർഡ് കൗൺസിലർ രോഹിത് പി. കുമാർ, മധു ജി.സോപാനം, പ്രസാദ് കളത്തൂർ, ആർ.വി.
പണിക്കർ എന്നിവർ പങ്കെടുത്തു.
‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥയാത്ര’ എന്ന പേരിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന തീർഥയാത്രയിൽ ആറന്മുള വള്ളസദ്യ ഉണ്ണാനും പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലും പാണ്ഡവർകാവ് ക്ഷേത്രത്തിലും, കവിയൂർ ഗുഹാക്ഷേത്രത്തിലും ദർശനം നടത്താനും സൗകര്യമുണ്ടാകും. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് പാണ്ഡവ ക്ഷേത്രങ്ങൾ.
ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ എന്നാണ് സങ്കൽപം. തീർഥാടനം ഇതു നാലാംവർഷത്തിലാണ്. ഈ വർഷം ഏകദേശം 400ട്രിപ്പുകളും 20000 തീർഥാടകരെയുമാണ് പ്രതീക്ഷിക്കുന്നത്. ഫോൺ: 97443 48037, 98464 75874.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]