
പനമരം∙ കാലവർഷം തുടങ്ങിയതോടെ കൊയ്ത്തു കഴിഞ്ഞ ജില്ലയിലെ നെൽപാടങ്ങളിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും പശിയടക്കാൻ താറാവ് കൂട്ടമൊത്തി. അരിഞ്ചേർമല തൂങ്ങാടി വയലിലാണ് ആയിരത്തിലേറെ താറാവുകളുമായി താറാവ് കർഷകരും തൊഴിലാളികളും എത്തിയത്. പാടശേഖരങ്ങളിൽ വെള്ളം കയറിയിറങ്ങിയതും കൃഷിക്കായി ഉഴുതു തുടങ്ങിയതുമാണു താറാവു കൂട്ടത്തെ ജില്ലയിലെ പാടശേഖരങ്ങളിൽ ഈ സമയത്ത് എത്തിക്കാൻ കാരണം.
വെള്ളം കയറിയ വയലുകളിൽ താറാവുകൾക്ക് മതിയായ തീറ്റ ലഭിക്കുമെന്നും അത് കൊണ്ട് തന്നെ തീറ്റ ചെലവു ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണു കർഷകർ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ താറാവ് കൂട്ടങ്ങളെ ഇറക്കുന്നത്.
കൊയ്ത്ത് കഴിയുന്ന സമയങ്ങളിൽ അന്യ ജില്ലകളിലും അന്യ സംസ്ഥാനങ്ങളിൽ നിന്നുമായി താറാവ് കർഷകർ ജില്ലയിൽ എത്തുക പതിവാണ്. ഇത്തവണ ആലപ്പുഴയിൽ നിന്നുള്ള കർഷകരാണ് താറാവുകളുമായി എത്തിയത്. മുട്ടയിൽ നിന്നുള്ള വരുമാനമാണ് ഇവരുടെ ഉപജീവനമാർഗം.
ഈ മാസം തീരുന്നതുവരെ പ്രദേശത്തെ പാടശേഖരങ്ങളിൽ ഇവർ താറാവുകളെ മേയ്ക്കും. പിന്നീട് അടുത്ത പ്രദേശത്തേക്ക് ഇവയെ ലോറിയിൽ കയറ്റിക്കൊണ്ടുപോവുകയാണ് പതിവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]