
ബത്തേരി∙ ദീർഘവീക്ഷണമില്ലായ്മയുടെയും തോന്നുമ്പോൾ തോന്നിയപോലെ പണിയെടുക്കുന്നതിന്റെ ദൂഷ്യഫലങ്ങളുടെയും ഉദാഹരണമാണ് മെക്ലോർഡ്സ് സ്കൂളിന് മുൻപിൽ കൂടി പോകുന്ന പൂമല– പൂതിക്കാട് റോഡ്. ഒരു കിലോമീറ്റർ ദൂരം വരുന്ന ഈ റോഡ് 3 വർഷം മുൻപ് പുതുക്കിപ്പണിത് ഗംഭീരമാക്കിയതാണ്.
എന്നാൽ പിന്നീടു നടത്തിയ ചില തുടർ പ്രവൃത്തികൾ റോഡിനെ നശിപ്പിച്ചു.സുന്ദരമായി കിടന്ന റോഡിനു കുറുകെ കലുങ്കു നിർമാണമായിരുന്നു ആദ്യം. കലുങ്കു നിർമിച്ചവർ സ്ഥലം വിട്ടപ്പോഴേക്കും അതിന്റെ അപ്രോച്ച് ഭാഗം ഗർത്തമായി.
കലുങ്കും റോഡും തമ്മിൽ ഉയര വ്യത്യാസം വന്നതോടെ ഗർത്തം ചെളിക്കുഴിയായി.
പിന്നീടെത്തി ജല അതോറിറ്റിയുടെ വെട്ടിപ്പൊളിക്കൽ. കുറഞ്ഞ ദൂരത്തിൽ എട്ടിടത്തെങ്കിലും റോഡിനു കുറുകെ വെട്ടിപ്പൊളിച്ചു.
അവിടങ്ങളെല്ലാം കുണ്ടും കുഴിയുമായി. റോഡ് ടാർ ചെയ്തപ്പോൾ വെള്ളമൊഴുകി പോകുന്നതിനായി പാത്തി പോലെ താഴ്ത്തി ടാർ ചെയ്ത ‘ഡിപ്’ സമീപത്തെ സ്വകാര്യ വ്യക്തി റോഡരുകിൽ മതിൽ നിർമിച്ചതോടെ വെള്ളമൊഴുകാതെ പൊട്ടിപ്പൊളിഞ്ഞ ചെളിക്കുളമായി.
ഇതിനെല്ലാം പുറമെ റോഡ് പൂർണമായി കുഴികളും നിറഞ്ഞു.
ടൗണിൽ ഗതാഗതക്കുരുക്കേറുമ്പോൾ വാഹനങ്ങൾ വഴി തിരിച്ചു വിടുന്ന റോഡുകൂടിയാണിത്. സ്കൂൾ ബസുകളും മറ്റു വാഹനങ്ങളുമായി ഇടതടവില്ലാതെ വണ്ടികളോടുന്ന ഈ റോഡ് ഇപ്പോൾ നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ്.
റോഡിലൂടെ വെറും 500 മീറ്റർ പിന്നിടുമ്പോൾ എടുത്ത അഞ്ചിടങ്ങളിലെ ചിത്രങ്ങൾ തന്നെ വഴിയുടെ ദുരവസ്ഥ കാട്ടിത്തരും. റോഡിൽ സുഗമമായ ഗതാഗതമൊരുക്കുന്നതിന് ആവശ്യമായ നടപടികൾ വേണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]