
പുത്തൂർ ∙ അപകടകരമായ തരത്തിൽ റോഡിലേക്കു ചരിഞ്ഞു നിൽക്കുന്ന വൈദ്യുത പോസ്റ്റ് പ്രദേശവാസികളുടെ ഉറക്കം കെടുത്തിയിട്ടും ഇതു മാറ്റിയിടാൻ നടപടിയില്ല. പണം അടയ്ക്കാതെ പോസ്റ്റ് മാറ്റാനാകില്ല എന്നാണു കെഎസ്ഇബി നിലപാട്.
പണം അടയ്ക്കാൻ തീരുമാനമായെങ്കിലും നടപടിക്രമം പൂർത്തിയാക്കി തുക അനുവദിക്കുന്നതിനു കാലതാമസം വന്നേക്കുമെന്നു പഞ്ചായത്ത്. ഇരുകൂട്ടരും നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ ആശങ്കയിലാണു നാട്ടുകാർ.
മാവടി തെങ്ങുവിള ജംക്ഷനും മഠത്തിനാപ്പുഴയ്ക്കും ഇടയ്ക്കുള്ള കൊടുംവളവിനു മുൻപായാണ് വൈദ്യുത പോസ്റ്റ് റോഡിലേക്കു ചരിഞ്ഞ് അപകടഭീഷണി ഉയർത്തി നിൽക്കുന്നത്.
റോഡിനു വീതിയുണ്ടെങ്കിലും ഏതെങ്കിലും വലിയ വാഹനം അശ്രദ്ധമായി സൈഡ് കൊടുത്താൽ പോസ്റ്റിൽ തട്ടുമെന്ന സ്ഥിതിയാണ്. എത്രയും വേഗം നടപടിയുണ്ടാകുമെന്ന് വാർഡംഗം മഠത്തിനാപ്പുഴ അജയൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]