
കാഞ്ഞങ്ങാട് ∙ അജാനൂർ കടപ്പുറത്തെ മീനിറക്ക് കേന്ദ്രം അപകടഭീഷണിയിൽ. ചിത്താരി പുഴ ഗതി മാറി മീനിറക്കുകേന്ദ്രത്തിന് സമീപത്തെ കൂടി കടലിൽ പതിക്കുന്നതാണു ഭീതിയേറ്റുന്നത്.
കടലേറ്റവും രൂക്ഷമായതോടെ മീനിറക്ക് കേന്ദ്രം ഏതുനിമിഷവും കടലെടുക്കാവുന്ന നിലയിലാണ്. വർഷങ്ങൾക്ക് മുൻപ് സമാനമായി പുഴ ഗതി മാറി മീനിറക്ക് കേന്ദ്രത്തിന് സമീപത്ത് കൂടി ഒഴുകിയിരുന്നു.
അന്നു മത്സ്യത്തൊഴിലാളികളുടെ പരിശ്രമ ഫലമായി പുഴയുടെ ഒഴുക്ക് മാറ്റി മീനിറക്ക് കേന്ദ്രം സംരക്ഷിക്കുകയായിരുന്നു.
ആയിരക്കണക്കിന് ചാക്ക് മണലാണ് അന്നു പുഴയുടെ ഗതി മാറ്റാനായി അഴിമുഖത്ത് സ്ഥാപിച്ചത്. കടലേറ്റത്തിൽ ഒട്ടേറെ വീടുകളും ഭീഷണിയിലാണ്.
ഇറിഗേഷൻ വകുപ്പ് ഇവിടെ കടൽ ഭിത്തി നിർമിക്കാനായി നടപടി തുടങ്ങിയെന്ന് പറയുന്നു. വീടുകൾ കടലെടുക്കുന്നതിനു മുൻപായി നടക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]